എം എസ് എം ആലപ്പുഴ ജില്ല ആദില്‍ പ്രസിഡന്റ്, ഷാഹിദ് സെക്രട്ടറി
ആലപ്പുഴ: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം ജില്ലാ ഭാരവാഹികളെ കൗണ്‍സി ല്‍ യോഗം തിരഞ്ഞെടുത്തു. ആദില്‍ മുബാറക് (പ്രസിഡന്റ്), ഷാഹിദ് ഇഖ്ബാല്‍ (സെക്രട്ടറി), യാസിര്‍ സുബൈര്‍ (ട്രഷറര്‍), ജഫീല്‍ നസീര്‍, സൈഫുദ്ദീന്‍ (വൈ.പ്രസി), സല്‍മാന്‍ കബീര്‍, കെ സജ്ജാദ് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, ഷമീര്‍ ഫലാഹി, കലാമുദ്ദീന്‍ പ്രസംഗിച്ചു. എം എസ് എം സംസ്ഥാന പ്രതിനിധികളായ നജാദ് കൊടിയത്തൂര്‍, ഷഹീം പാറന്നൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.