3 Thursday
July 2025
2025 July 3
1447 Mouharrem 7

ഉപരിപഠനത്തിന് സീറ്റുകള്‍  ഉറപ്പുവരുത്തണം: ഐ എസ് എം

മഞ്ചേരി: മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയര്‍ സെക്കന്ററി സീറ്റുകള്‍ അനുവദിക്കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം. മറ്റു ജില്ലകളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സീറ്റുകിട്ടാതെ ദുരിതത്തിലായിരിക്കുകാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് ജേതാക്കളുള്ള ജില്ലയാണ് മലപ്പുറം. പ്ലസ് ടു വിന് പുറമെ പോളിടെക്‌നിക്, ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള സീറ്റുകളും കാലോചിതമായി എണ്ണം വര്‍ധിപ്പിക്കണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി പി എം എ സമദ്, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഹബീബ് മൊറയൂര്‍, ലത്തീഫ് മംഗലശ്ശേരി, ഷമീര്‍ പന്തലിങ്ങല്‍, ഹബീബ് റഹ്മാന്‍ മങ്കട, മുജീബ് കല്ലരട്ടിക്കല്‍, ഇബ്‌റാഹീം ഫാറൂഖി കാരക്കുന്ന് പ്രസംഗിച്ചു.
Back to Top