16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഇ കെ മൊയ്തീന്‍കുട്ടി

മുട്ടില്‍: ഇസ്‌ലാഹി പ്രവര്‍ത്തകനായിരുന്ന ഇ കെ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞാപ്പ (61) നിര്യാതനായി. പ്രദേശത്തെ മുഴുവന്‍ ജനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക മരണം മസ്ജിദുത്തൗഹീദിനും ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്. നിത്യവൃത്തിക്കായി ഓട്ടോ ഓടിക്കുമ്പോഴും ജമാഅത്തു നമസ്‌കാരങ്ങളില്‍ അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുനീര്‍, ഷമീര്‍, ഷക്കീര്‍, ആസിര്‍, ഷാബിര്‍, ഷഫീര്‍. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തു നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
അബ്ദുല്‍ജലീല്‍ മദനി വയനാട്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x