ഇസ്ലാഹി ഫാമിലി സമ്മിറ്റ്
കാരക്കുന്നത്ത് സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി സമ്മിറ്റ് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
നന്മണ്ട: ഭരണഘടന പൗരന് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കാരക്കുന്നത്ത് സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി സമ്മിറ്റ് അഭിപ്രായപ്പെട്ടു. കുടുംബത്തിലും സമൂഹത്തിലും വര്‍ധിച്ച് വരുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്. കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, നൗഷാദ് കാക്കവയല്‍ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ടി ഹസന് സാഹിബ് അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ഹമീദ്, കെ കെ റഫീഖ്, നബീല്‍ യൂസുഫ്, ഫൈസല്‍ നന്മണ്ട, ഫാത്തിമ ടീച്ചര്‍, വി എം മിര്‍ഷാദ് പ്രസംഗിച്ചു.
