ഇസ്ലാഹി ഫാമിലി സമ്മിറ്റ്
പുത്തനത്താണി മണ്ഡലം കെ എന്‍ എം ഫാമിലി സമ്മിറ്റ് എം അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
കല്പകഞ്ചേരി: മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയായ പൗരത്വഭേദഗതി നിയമം തിരസ്കരിക്കാന്‍ രാജ്യത്തെ മതേതര സമൂഹം തയ്യാറായത് ശുഭസൂചനയാണെന്ന് പുത്തനത്താണി മണ്ഡലം കെ എന്‍ എം കമ്മിറ്റി പറവന്നൂരില്‍ സംഘടിപ്പിച്ച ഇസ്ലാഹീ ഫാമിലി സമ്മിറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു.അബ്ദുല്‍കലാം ഒറ്റത്താണി അധ്യക്ഷത വഹിച്ചു. ‘മനുഷ്യവകാശം: ചരിത്രവായന, ഇസ്ലാമിക നിയമങ്ങളുടെ കാലികപ്രസക്തി’ പ്രദര്‍ശനം കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ കെ രഹ്ന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ പുന്നശേരി, എം ടി മനാഫ്, പി മൂസക്കുട്ടി മദനി ക്ലാസ്സെടുത്തു. കെ അഹമ്മദ് എന്‍ജിനീയര്‍, എ കെ എം എ മജീദ്, ടി ഇബ്റാഹിം അന്‍സാരി, എന്‍ ഫയാസ്, ജസീറ സുഹൈല്‍ സാബിര്‍, നൗഫല്‍ പരിയാരത്ത്, ടി കെ മുഹമ്മദ് ബഷീര്‍, ഇ സൈനുദ്ദീന്‍, സി അബ്ദുല്‍ ജബ്ബാര്‍, സുഹ്റ ആലുക്കല്‍, ടി നിയാസ്, കെ അബ്ദുല്‍മജീദ് പ്രസംഗിച്ചു.
