ഇസ്‌ലാഹി കുടുംബസംഗമം
സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി നേടിയ ഒ സി അബ്ദുല്‍കരീമിന് ഫൈസല്‍ നന്മണ്ട ഉപഹാരം നല്‍കുന്നു
കൂളിമാട്: സലഫി സെന്ററില്‍ നടന്ന ഇസ്‌ലാഹി കുടുംബ സംഗമം എ സി അഹമ്മദ് കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഇ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, മന്‍സൂര്‍ ഒതായി ക്ലാസ്സെടുത്തു. സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി നേടിയ ഒ സി അബ്ദുല്‍കരീമിന് ഫൈസല്‍ നന്മണ്ട ഉപഹാരം നല്‍കി. വിവിധ വിജ്ഞാന മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ശൈഖ് മുഹമ്മദ് മദനി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി അബൂബക്കര്‍, വി അബ്ദുല്‍കരീം, ഇ പി അബ്ദുല്‍അലി, എ സാദിഖലി, പി എ ജദീര്‍, അജ്മല്‍ ശിഹാദ്, എ സാലിം പ്രസംഗിച്ചു.
