8 Friday
August 2025
2025 August 8
1447 Safar 13

ഇസ്‌റായേലില്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പ്

ഇസ്രായേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ നെതന്യാഹുവിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, വിവിധ പാര്‍ട്ടികളുമായി  ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് സെനറ്റ് പാസ്സാക്കി. ഏപ്രില്‍ ഒമ്പതിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. ഇസ്രായേലിന്റെ ചരിത്രത്തില്‍ സഖ്യമുണ്ടാക്കാന്‍ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിന്‍ നെതന്യാഹു മാറി.
Back to Top