22 Sunday
December 2024
2024 December 22
1446 Joumada II 20

ഇസ്‌റായേലില്‍ വീണ്ടും  നെതന്യാഹു

ഇസ്രായേലിലെ പൊതു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞയാഴ്ചയിലെ മറ്റൊരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്ത. ഇത്തവണ നെതന്യാഹുവിനെതിരില്‍ ഒരു അട്ടിമറി നടന്നേക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ബ്ലൂ ആന്‍ഡ് വൈറ്റ് മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയും മുന്‍ സൈനിക മേധാവിയുമായിരുന്ന ബെന്നി ഗാന്റ്‌സ് നെതന്യാഹുവിന് മേല്‍ അട്ടിമറി വിജയം നേടുമെന്നാണ് ചില എക്‌സിറ്റ് പോളുകളും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അത്തരം അഭ്യൂഹങ്ങളെയൊക്കെ അപ്രസക്തമാക്കി നെതന്യാഹു തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 120 സീറ്റാണ് ഇസ്രായേല്‍ പാര്‍ലമെന്റില്‍ ആകെയുള്ളത്. അതില്‍ 61 സീറ്റാണ് വിജയിക്കാനായി വേണ്ടത്. നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്വിഡ് പാര്‍ട്ടി 65 സീറ്റ് നേടിയാണ് ഇത്തവണ അധികാരമുറപ്പിച്ചത്. ബെന്നി ഗാന്റിസിന്റെ പാര്‍ട്ടിക്ക് 35 സീറ്റ് മാത്രമേ നേടാനായുള്ളൂ. ബാക്കി സീറ്റുകള്‍ ചെറുകക്ഷികളും സ്വതന്ത്രരുമൊക്കെ കൈവശപ്പെടുത്തി. ഇതൊടെ ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയെന്ന ഒരു റെക്കൊര്‍ഡും നെതന്യാഹു സ്വന്തമാക്കുകയാണ്. ഇസ്രായേലിലെ ജനതയെപ്പോലെ തന്നെ ബാഹ്യ സമൂഹവും ഇസ്രായേല്‍ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം നല്‍കാറുണ്ട്. ലോക രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക ശക്തിയായി കണക്കാക്കുന്ന ഇസ്രായേലിന്റെ ഭരണ തലപ്പത്തുണ്ടാകുന്ന മാറ്റങ്ങള്‍ അന്താരാഷ്ട്രാ തലത്തില്‍ പല നിലക്കും സ്വാധീനം ചെലുത്തും. കടുത്ത വലതു പക്ഷ കക്ഷിയാണ് ലിക്വിഡ് പാര്‍ട്ടി. ലിക്വിഡ് പാര്‍ട്ടിയെ അട്ടിമറിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് മുന്നണി അധികാരം പിടിച്ചാല്‍ ഇസ്രായേലിന്റെ വിദേശ നയത്തിലടക്കം മാറ്റങ്ങള്‍ വന്നേക്കാമെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു.
Back to Top