3 Thursday
July 2025
2025 July 3
1447 Mouharrem 7

ഇസ്‌റാഈല്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഒരു വര്‍ഷത്തിനുള്ളില്‍ ഇസ്‌റാഈലില്‍ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ വന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. 99% വോട്ടുകളും എണ്ണിയപ്പോള്‍ ലിക്കുഡ് പാര്‍ട്ടിക്കും നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന മറ്റു പാര്‍ട്ടികള്‍ക്കും കൂടി 58 സീറ്റുകളേ ആയിട്ടുള്ളു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) കേവല ഭൂരിപക്ഷത്തിന് 61 സീറ്റാണു വേണ്ടത്. ഒരു സീറ്റു കൂടി ലിക്കുഡ് പാര്‍ട്ടിക്കു ലഭിക്കുമെന്നു കരുതിയെങ്കിലും അത് അവരുടെ പ്രധാന എതിരാളിയായ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കു ലഭിച്ചത് നെതന്യാഹുവിനു തിരിച്ചടിയായി. ലിക്കുഡ് പാര്‍ട്ടിക്കു തനിയെ ഇപ്പോള്‍ 36 സീറ്റുകളുണ്ട്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 33 സീറ്റുകളുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു. ഇസ്രയേലിലെ അറബികള്‍ പിന്തുണയ്ക്കുന്ന മുന്നണി 15 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.

Back to Top