ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാസംഗമം
ദോഹ: സമ്പന്നമായ പൈതൃകത്തിന്റെ ഉടമകളാണ് കേരളത്തിലെ മുസ്‌ലിം സമുദായമെന്നും എന്നാല്‍ അവരുടെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടാതെ പോയെന്നും ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ ജന. സെക്രട്ടറി അശ്‌റഫ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ദ ഡയലോഗ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, സനിയ ടീച്ചര്‍ പ്രസംഗിച്ചു.