23 Thursday
October 2025
2025 October 23
1447 Joumada I 1

ഇറാന്റെ എണ്ണ ചൈനയിലേക്ക്

അമേരിക്കന്‍ ഉപരോധത്തെ നേരിടാനും തങ്ങളുടെ വ്യാപാര താത്പര്യങ്ങളെ സുരക്ഷിതമാക്കുന്നതിനുമായി ഇറാന്‍ നടത്തിയ നീക്കങ്ങള്‍ വിജയം കാണുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇറാനില്‍ നിന്നും ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് തുടക്കമായിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പല്‍ രണ്ട് മില്യണ്‍ ബാരല്‍ എണ്ണയുമായി ചൈനയിലെത്തി. ചൈനയിലെ വടക്കുകിഴക്കന്‍ തുറമുഖമായ ദാലിയാനിലാണ് ഇറാന്റെ ആദ്യ എണ്ണക്കപ്പല്‍ എത്തിയത്. ഇറാനെ വരുതിയില്‍ നിര്‍ത്താന്‍ അമേരിക്ക ഇറാനെതിരേ വീണ്ടും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇറാന്‍ തങ്ങളുടെ സൗഹൃദ രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താനും കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ചൈനയെക്കൂടാതെ റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളുമായും ഇറാന്‍ വ്യാപാര കരാറുകള്‍ ഒപ്പ് വെച്ചിട്ടുണ്ട്. അമേരിക്കന്‍ ഉപരോധത്തെ വക വെക്കാതെയാണ് ഈ രാജ്യങ്ങള്‍ ഇറാനുമാറ്റി വ്യാപാര ബന്ധമുണ്ടാക്കുന്നതെന്നത് ഇപ്പോഴത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ സവിശേഷമായതാണ്.

Back to Top