ഇറാന്റെ എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കും
പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമാണ് ഉപാധി. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ജൂലൈ 14ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ചായിരുന്നു നടപടി. അമേരിക്കയുടെ നിര്‍ദേശം അനുസരിച്ചാണ് ബ്രിട്ടന്‍ എണ്ണ ടാങ്കര്‍ പിടിച്ചതെന്നും ഇത് കടല്‍കൊള്ളയാണെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.