ഇരാറ്റുപേട്ട മണ്ഡലം ഫാമിലി മീറ്റ്
ഈരാറ്റുപേട്ട: പ്രാര്‍ഥന അല്ലാഹുവോട് മാത്രമാണെന്ന് മതം അനുശാസിച്ചിരിക്കേ മരണപ്പെട്ടവരെ ഇടയാളന്മാരാക്കി അവരുടെ ഹഖ്, ജാഹ്, ബര്‍കത്തുകള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന പണ്ഡിതന്മാര്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി സംഘടിപ്പിച്ച ‘മവദ്ദ’ ഫാമിലിമീറ്റ് ആവശ്യപ്പെട്ടു. സയ്യിദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ഇ എം സാബിര്‍ അധ്യക്ഷത വഹിച്ചു. പി എ ഹാഷിം, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, കെ എ ഹാരിസ് സ്വലാഹി, കെ പി ഷഫീഖ്, പി ഇ ഇര്‍ഷാദ്, കെ എ നിസര്‍, നെക്‌സി സുനീര്‍, നിഹാല്‍ അജ്‌നാസ് പ്രസംഗിച്ചു.