‘ഇണക്കം’ പ്രീമാരിറ്റല്‍ ക്യാംപ്
വിവാഹം നിശ്ചയിച്ച വധൂവരന്മാര്ക്ക് വേണ്ടി ഈലാഫ് ഫാമിലി സെല്‍ സംഘടിപ്പിച്ച ‘ഇണക്കം’ കൗണ്‍സലിംഗ് ക്യാമ്പില്‍ പി എം എ ഗഫൂര്‍ പ്രസംഗിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈലാഫ് ഫാമിലി സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിവാഹം നിശ്ചയിച്ച വധൂവരന്മാര്ക്ക് വേണ്ടി ‘ഇണക്കം’ ഏകദിന കൗണ്‍സലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ദാമ്പത്യം പരിശുദ്ധിയും ആസ്വാദനവും, ഇണയെ മനസ്സിലാക്കലും ആശയവിനിമയവും, താളം തെറ്റാത്ത കുടുംബ ബജറ്റ്, ലൈംഗികത അറിഞ്ഞതും അറിയേണ്ടതും, ഇണയും തുണയും പൊന്നോമനകളും തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ഷംനാസ് അസീസ്, പി എം എ ഗഫൂര്‍, ഷഫ്്ന സൈദ്, ടി പി ഹുസൈന് കോയ ക്ലാസ്സെടുത്തു. കോഴിക്കോട് കിംഗ്ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന് ഈലാഫ് ചെയര്മാന് പി ടി അബ്ദുല്‍മജീദ് സുല്ലമി, അബ്ദുര്‍റശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, എന്‍ ടി അബ്ദുര്‍റഹ്്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
