8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഇംപീച്ച്‌മെന്റിനെക്കുറിച്ച് ട്രംപിന് മുന്നറിയിപ്പ് നല്‍കിയെന്ന് – ജോണ്‍ കെല്ലി

വാഷിങ്ടണ്‍: ഇംപീച്ച്മന്റെ് നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരത്തേ മുന്നറിയിപ്പു നല്‍കിയതായി മുന്‍ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി. തന്റെ ഉപദേശം സ്വീകരിക്കാത്തതുകൊണ്ടാണ് അദ്ദേഹമിപ്പോള്‍ ഇംപീച്ച്മന്റെ് നേരിടേണ്ടിവന്നതെന്നും കെല്ലി ചൂണ്ടിക്കാട്ടി. എന്നാല്‍, കെല്ലിയുടെ അവകാശവാദം ട്രംപ് തള്ളി.
കെല്ലി ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ആ നിമിഷം വൈറ്റ്ഹൗസില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമായിരുന്നുവെന്നുമാണ് ട്രംപ് തുറന്നടിച്ചത്. ട്രംപിന്റെ വാക്കുകള്‍ ശരിവെച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും രംഗത്തുവന്നു.
കെല്ലിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ടെന്നും മഹാനായ പ്രസിഡന്റിനെ കൈകാര്യം ചെയ്യാന്‍ തക്ക കഴിവൊന്നും അദ്ദേഹത്തിനില്ലെന്നും സ്‌റ്റെഫാനി ഗ്രിഷം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ട്രംപിനോട് പ്രതിഷേധിച്ച് കെല്ലി ചീഫ് ഓഫ് സ്റ്റാഫ് പദവിയില്‍നിന്ന് രാജിവെച്ചത്.

Back to Top