30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ആരോഗ്യജീവിതം വിശ്വാസത്തിന്റെ കൂടി  താല്‍പര്യമാകണം: ഖുര്‍ആന്‍ സെമിനാര്‍

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി എടണ്ണയില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ആരോഗ്യ സെമിനാര്‍ ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: ആരോഗ്യജീവിതം വിശ്വാസത്തിന്റെ കൂടി താല്‍പര്യമാകണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി എടണ്ണയില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ആരോഗ്യ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. അലി അഷ്‌റഫ്, ഡോ. ഫുഖാറലി, ഡോ. ജാബിര്‍ അമാനി, പ്രൊഫ. യു പി യഹ് യാഖാന്‍ ക്ലാസ്സെടുത്തു. ഡോ. ലബീദ് അരീക്കോട് സ്വാഗതവും എ നൂറുദ്ദീന്‍ എടവണ്ണ നന്ദിയും പറഞ്ഞു.
Back to Top