ആരും കൊല്ലാതെ കൊല്ലപ്പെടുന്ന ആളുകള്‍ – അഷ്‌റഫ് നരിക്കുനി
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം. അതകൊണ്ട് അപരാധികള്‍ രക്ഷപ്പെടണം എന്ന് അതിനു അര്‍ഥം കല്പിക്കാന്‍ പാടില്ല. കൃത്യമായ നീതിന്യായ വ്യവസ്ഥ അംഗീകരിക്കും എന്നത് മാത്രമാണ് ആ ആപ്തവാക്യത്തിന്റെ ഉദ്ദേശം.
പല കേസുകളിലും കുറ്റവാളികളില്ലാത്ത അവസ്ഥയാണ്. അവസാനം പെഹ്‌ലുഖാന്‍ കേസിലും അതുതന്നെ സംഭവിച്ചു. പശുക്കടത്തിന്റെ പേരില്‍ ഒരു പച്ച മനുഷ്യനെ പശു സംരക്ഷണം എന്നതിന്റെ മറവില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. കൊലപാതകം പോയിട്ട് മര്‍ദ്ദനമെന്ന പേരില്‍ ഒരു പെറ്റി കേസുപോലും പ്രതികളുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടില്ല. അപരാധിക ള്‍ എന്ന് ലോകം നേരിട്ട് കണ്ടവരെ നിരപരാധി എന്ന നിലയില്‍ മനസ്സിലാക്കന്‍ കഴിയുന്നതിനു കാരണം ആ ആപ്തവാക്യം തന്നെയാണ്.
കേസുകളില്‍ ശിക്ഷിക്കപ്പെടാന്‍ തെളിവുകള്‍ ആവശ്യമാണ്. കോടതി തെളിവുകള്‍ പരിശോധിച്ചാണ് വിധി പറയുക. എന്തൊക്കെയാണ് തെളിവുകള്‍ എന്നത് കോടതിയാണ് തീരുമാനിക്കുക. പെഹ്‌ലുഖാന്‍ അടി കൊണ്ട് താഴെ വീഴുന്നതും ജീവന് വേണ്ടി യാചിക്കുന്നതും തെളിവായി കോടതി കാണുന്നില്ല. പിന്നെ എങ്ങിനെയാണ് അദ്ദേഹം മരണപ്പെട്ടത്?. പക്ഷെ സംശയത്തിന്റെ പേരില്‍ എല്ലാവരും ശുദ്ധരായി തീരുന്ന അവസ്ഥ നമ്മെ ഭയപ്പെടുത്തണം.