ആരാധനകളുടെ ആത്മീയസത്ത നിലനിര്‍ത്തണം: അല്‍മനാര്‍ ഉംറ സംഗമം
കോഴിക്കോട് നടന്ന അല്‍മനാര്‍ ഉംറ സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ആരാധനകളുടെ ആത്മീയ സത്ത ചോരാതെ കാത്തുവെക്കാന് വിശ്വാസി സമൂഹത്തിന് കഴിയണമെന്ന് കോഴിക്കോട് നടന്ന അല്‍മനാര്‍ ഉംറ സംഗമം അഭിപ്രായപ്പെട്ടു. ജീവിതം വിമലീകരിച്ച് ആത്മവിശുദ്ധി ആര്ജിക്കുവാനും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ സ്വാംശീകരിക്കുവാനും ഹജ്ജിലൂടെയും ഉംറയിലൂടെയും കഴിയേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അല്‍മനാര്‍ കണ്‍വീനര്‍ അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, ബഷീര്‍ മാമാങ്കര, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, ഹംസ മൗലവി പട്ടേല്‍താഴം, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ചക്കരക്കല്ല്, ഷമീര്‍ ഫലാഹി ആലപ്പുഴ, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, സനിയ്യ ടീച്ചര്‍, വി പി അക്ബര്‍ സാദിഖ്, കെ വി നിയാസ് പ്രസംഗിച്ചു.
