18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ആരാണ് കുറ്റക്കാര്‍ മുഹമ്മദ് സി, ആര്‍പൊയില്‍

സത്യസന്ധതയും ആത്മാര്‍ഥതയും മാത്രം കൈമുതലാക്കി ജോലി ചെയ്യുന്നവര്‍ അധ്യാപകരുടെ കൂട്ടത്തില്‍ നല്ല ഒരു ശതമാനം ഉണ്ട്. അതും നാമെല്ലാം കാണാതെ പോയിക്കൂടാ. വിദ്യാഭ്യാസ വകുപ്പിന്റെ മൊത്തം മുഖത്ത് കരിവാരിത്തേക്കുന്ന ചിലരും ആ കൂട്ടത്തിലുണ്ട്. ഭൂരിപക്ഷം രക്ഷിതാക്കളും ഒന്നാം ക്ലാസില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ ആദ്യ പി ടി എ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്താല്‍ പിന്നീട് 5ാം ക്ലാസില്‍ ചേര്‍ക്കാനുള്ള ടി സിക്കായിരിക്കും സ്‌കൂളിലേക്ക് ചെല്ലുക. പിന്നീടുള്ള തുടര്‍ പഠനങ്ങളിലും രക്ഷിതാക്കളുടെ രീതി മേല്‍ പറഞ്ഞതുപോലെ തന്നെ. പ്രഫഷണലിന് രക്ഷിതാക്കളുടെ പങ്ക് അനിവാര്യമല്ലല്ലോ. ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി ഷഹ്‌ല ഷെറിന്‍ മരിച്ച പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒരു യാന്ത്രികമായ സംഗതിയാണ്. വലുതും ചെറുതുമായ അപടകങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം മറ്റു വിഷയങ്ങളില്‍ ഉണ്ടാവാറുള്ള പല്ലവി വീണ്ടും ആവര്‍ത്തിക്കുമെന്നുള്ളത് നാം സാധാരണ കണ്ടുവരുന്നതാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ബസ്സ് ജീവനക്കാര്‍ മൃഗീയമായി കൊല ചെയ്തപ്പോള്‍ അത്തരത്തിലൊന്ന് ഇനി ആവര്‍ത്തിക്കരുതെന്ന് ഭരണ രാഷ്്ട്രീയ സാംസ്‌കാരിക നായകന്മാര്‍ വാര്‍ത്താമാധ്യമ ചാനല്‍ ചര്‍ച്ചകളില്‍ വേണ്ടുവോളം പറഞ്ഞത് നാം കേള്‍ക്കുകയും കാണുകയു മു ണ്ടായി. പിന്നീട് എത്രയെത്ര ക്രൂരകൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐ ഐ ടി വിദ്യാര്‍ഥിക്ക് സംഭവിച്ചതും അശ്രദ്ധ കൊണ്ട് കിണറില്‍ വീണ് എത്രയോ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. താല്‍ക്കാലികമായി ജനങ്ങളുടെ മനസ്സ് തണുപ്പിക്കാന്‍ ഒരു സസ്‌പെന്‍ഷന്‍ മാത്രം. സ്വയം സൃഷ്ടിച്ചെടുക്കുന്ന അനാസ്ഥയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ആരാണോ ഉത്തരവാദി എങ്കില്‍ അവരെ സര്‍വീസില്‍ നിന്ന് എെന്നന്നേക്കുമായി പിരിച്ചുവിടണം. വേഗത്തില്‍ (ഒച്ചു നീങ്ങുന്നതുപോലെയല്ല) ശിക്ഷിക്കുകയും വേണം. അധ്യാപകരും ഡോക്ടര്‍മാരും അല്പം കരുണ കാണിച്ചിരുന്നെങ്കില്‍ ഷഹ്‌ലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഒരു മനസ്സാക്ഷിയും ഇല്ലാത്തവരായിപ്പോയല്ലോ നമ്മുടെ നാട്ടിലെ അധ്യാപകരും ഡോക്ടര്‍മാരും. എന്നെ പാമ്പ് കടിച്ചു എന്ന് ആ കുട്ടി പറഞ്ഞിട്ടു പോലും ഒരധ്യാപകന്റെയും മനസ്സലിഞ്ഞില്ലല്ലോ. അവളുടെ കൂട്ടുകാര്‍ പറഞ്ഞിട്ടും മനസ്സിലിഞ്ഞില്ല. ഇതില്‍ ഒന്നാം പ്രതികള്‍ അധ്യാപകരും വിദ്യാഭ്യാസ വകുപ്പില്‍ പെട്ടവരും ജാഗ്രത കാണിക്കാത്ത ഡോക്ടര്‍മാരുമാണ്. അല്പം സിമന്റ് ചെലവഴിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഫണ്ട് പാസാക്കേണ്ടതുണ്ടോ? ശമ്പള പരിഷ്‌ക്കരണവും മറ്റു ആനുകൂല്യങ്ങള്‍ക്കും ഏതറ്റം വരെ പോകാനും നമ്മുടെ അധ്യാപക സംഘടനകള്‍ തയ്യാറാണ്. എങ്ങനെയെങ്കിലും ജോലി തരപ്പെടുത്തുക. ശമ്പളം വാങ്ങുക എന്ന് മാത്രം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x