ആയിശ ടീച്ചര്‍
കുഴിപ്പുറം: പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകയായിരുന്ന ആയിശ ടീച്ചര്‍ (85) നിര്യാതയായി. ദീര്‍ഘകാലം ശാഖയിലെ എം ജി എമ്മിനെ നയിച്ചത് ടീച്ചറായിരുന്നു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണിയുടെ ഖുര്‍ആന്‍ പഠന ക്ലാസിലൂടെ പ്രദേശത്തെ ഒരുപാട് സ്ത്രീകള്‍ക്ക് ഇസ്‌ലാഹിന്റെ വെളിച്ചമേകാന്‍ ടീച്ചര്‍ പ്രയത്‌നിച്ചു. ഭര്‍ത്താവ്: എഞ്ചിനീയര്‍ അലവികുട്ടി. മക്കള്‍: ശരീഫ്, അബ്ദുറസാഖ്, സുലൈഖ. അല്ലാഹുവേ, പരേതക്ക് പരലോക മോക്ഷവും സ്വര്‍ഗവും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).
ജലീല്‍ കുഴിപ്പുറം