ആദര്‍ശ സംവാദം
ആലപ്പുഴ: സമൂഹത്തില്‍ തഴച്ചുവളരുന്ന അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരെ വ്യാപകമായ രീതിയിലുള്ള പ്രചാരണം നടത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ആദര്‍ശ സംവാദം ആവശ്യപ്പെട്ടു. സംസ്ഥാന വൈ.പ്രസിഡന്റ് സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ബുസ്താനി, ഫൈസല്‍ നന്മണ്ട, എസ് ഇര്‍ശാദ് സ്വലാഹി, കെ എന്‍ എം സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, ഷമീര്‍ ഫലാഹി, നസീര്‍ കായിക്കര, എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, സെക്രട്ടറി ഷരീഫ ടീച്ചര്‍, എം എസ് എം ജില്ലാ സെക്രട്ടറി ഷാഹിദ് ഇക്ബാല്‍, ട്രഷറര്‍ യാസിര്‍ സുബൈര്‍,ശിഫ ഫാത്തിമ പ്രസംഗിച്ചു.