6 Friday
March 2026
2026 March 6
1447 Ramadân 17

ആത്മീയ ചൂഷണത്തിനെതിരെ ഐ എസ് എം ധര്‍ണ

കണ്ണൂര്‍: ആത്മീയ ചൂഷണത്തിന്നെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ജംഗ്ഷനില്‍ ധര്‍ണ നടത്തി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ശഫീഖ് മമ്പറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസര്‍ ബാണോത്ത്, ഇസ്മയില്‍ കരിയാട്, അബ്ദുല്‍ജലീല്‍ ഒതായി പ്രസംഗിച്ചു.
Back to Top