7 Saturday
March 2026
2026 March 7
1447 Ramadân 18

അസം: പൗരത്വപട്ടിക പിന്‍വലിക്കണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ലക്ഷക്കണക്കിനാളുകളെ വൈദേശിക മുദ്ര ചാര്‍ത്തി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന അസമിലെ നിര്‍ദിഷ്ട പൗരത്വ പട്ടിക പിന്‍വലിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കശ്മീരിലും അസമിലും ഇന്ത്യന്‍ പൗരന്മാര്‍ ഭരണകൂട ഭീകരതക്ക് ഇരയായിക്കൊണ്ടിരുന്നിട്ടും ദേശീയ മതേതര കക്ഷികള്‍ നിസ്സംഗത തുടരുന്നത് കടുത്ത അപരാധമാണ്. രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിട്ടും കോണ്‍ഗ്രസ്സും സി പി എമ്മും അടക്കമുള്ള ഉത്തരവാദപ്പെട്ട മതേതര കക്ഷികള്‍ നിസ്സംഗമായിരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ ഇതര ഭാഗങ്ങളിലേക്കും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള നീക്കം നടക്കുന്നുവെന്നിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കാന്‍ ദേശീയ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. അബ്ദുല്‍അലി മദനി, അഡ്വ. എം മൊയ്തീന്‍കുട്ടി, കെ അബൂബക്കര്‍ മൗലവി, സി അബ്ദുല്ലത്തീഫ്, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി മുഹമ്മദ് കല്പറ്റ, എം അഹമ്മദ് കുട്ടി മദനി, കെ എല്‍ പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, സുഹൈല്‍ സാബിര്‍, ഡോ. അന്‍വര്‍ സാദത്ത്, ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, ഡോ. സാബിത്ത്, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി പ്രസംഗിച്ചു
Back to Top