അവാര്‍ഡ് മീറ്റ്
മഞ്ചേരി: വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും ചെങ്ങര ദഅ്വ സെന്റര്‍ നടത്തുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിജയികള്‍ക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി റംല, ലുഖ്മാന് അരീക്കോട്, വാര്‍ഡ് മെമ്പര്‍ പിസി ഷാഹിന അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലുഖ്മാന് അരീക്കോട് ക്ലാസെടുത്തു. കെ രായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഗഫൂര്‍, മുജീബ്റഹ്മാന്‍ ചെങ്ങര, കെ ജഹ്ഫര്‍ സ്വലാഹി പ്രസംഗിച്ചു.