അല്‍ഹുദ മദ്റസ കായികമേള
ജിദ്ദ: അല്‍ഹുദ മദ്റസ ഷറഫിയ്യയുടെ വാര്‍ഷികാഘോഷം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് മുഹമ്മദ് ഗസാന്‍ഫര്‍ ആലം ഉദ്ഘാടനം ചെയ്തു. ജെ എന്‍ എച്ച് ഡയറക്ടര്‍ വി പി മുഹമ്മദലി, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സലാഹ് കാരാടന്‍, അലി മുഹമ്മദ് അലി, നൗഫല്‍ പാലക്കോത്ത്, ബഷീര്‍ മച്ചിങ്ങല്‍, അബ്ദുറഷാദ്, ലിയാഖത് അലി ഖാന്, ഷക്കീല്‍ ബാബു, ജമാല്‍ ഇസ്മയില്‍ പ്രസംഗിച്ചു. അറുന്നൂറോളം വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമായി ആയിരത്തിലധികം പേര് കായികമേളയോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുത്തു.
