അറക്കല്‍ അബ്ദുല്ല മൗലവി
കണ്ണൂര്‍: തൗഹീദീ പ്രബോധന രംഗത്തും 45 വര്‍ഷത്തിലധികം അറബി അധ്യാപന വൃത്തിയിലും സേവന നിരതനായ അറക്കല്‍ അബ്ദുല്ല മൗലവി നിര്യാതനായി. 77 വയസ്സായിരുന്നു. ആറ് മാസത്തിലധികമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രോഗ ശയ്യയിലായിരുന്നു. കെ ഉമര്‍ മൗലവിയുടെ സഹോദര പുത്രനും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കലിന്റെ സഹോദരനുമാണ്. കെ ഉമര്‍ മൗലവിയുടെ പ്രേരണയാല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക്കോളജില്‍ നിന്ന് പഠിച്ചിറങ്ങിയതിന് ശേഷം 1965-ലാണ് തലശേരി മുബാറക് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി എത്തുന്നത്. കണ്ണൂര്‍ സിറ്റി ഹൈസ്‌കൂളിലും കക്കാട് പുഴാതി ഗവ. ഹൈസ്‌കൂളിലും ജോലി ചെയ്തിട്ടുണ്ട്. ഇസ്‌ലാഹിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലായി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ വലിയ ഖാദി കണ്ണൂര്‍ സിറ്റിയിലെ ഒരു ജാറം ഉദ്ഘാടനം ചെയ്യാന്‍ വന്നതും അത് ചോദ്യം ചെയ്ത് അബ്ദുല്ല മൗലവി കത്തയക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ഭാര്യ: സുലൈഖ മോങ്ങം. മക്കള്‍: റഹ്മത്തുല്ല, മുനീറ, ഇസ്മത്തുല്ല , സിബ്ഗത്തുല്ല, നിഅ്മത്തുല്ല. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
ശംസുദ്ദീന്‍ പാലക്കോട്