25 Thursday
April 2024
2024 April 25
1445 Chawwâl 16

അമേരിക്കന്‍ അന്വേഷണ വിഭാഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഭൂതങ്ങള്‍ നസീഫ് മുസദ്ദിഖ് അഹ്മദ്

”യൂറോപ്പിലേക്ക് മുസ്‌ലിംകള്‍ കൂട്ടത്തോടെ കുടിയേറിയതോടെ അന്താരാഷ്ട്ര ബന്ധങ്ങളും വ്യക്തമായ കാഴ്ചപ്പാടും ചരിത്രവും സംഘടനയും കേഡറുകളുമുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് യൂറോപ്യന്‍ മുസ്‌ലിംകളുടെ ചിന്തയെ കൃത്യമായി സ്വാധീനിക്കാന്‍ കഴിവുള്ള പദവിയിലും നേതൃരംഗത്തുമെത്തി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അമേരിക്കയില്‍ വിജയകരമായി വേരുകളൂന്നി. അമേരിക്കയിലെ ഏതാണ്ടെല്ലാ പ്രമുഖ ഇസ്‌ലാമിക സംഘടനകളുടെയും വേരുകള്‍ മുസ്‌ലിം ബ്രദര്‍ഹുഡിലാണ്.” ഈ വര്‍ഷാരംഭത്തില്‍ ഗേറ്റ്‌സ്റ്റോണ്‍ ഒരു ലേഖനത്തില്‍ വാദിച്ചു. ഇത്തരം ആത്യന്തിക വാദികളായ വലതുപക്ഷത്തില്‍ നിന്നും ആവര്‍ത്തിച്ച് അക്രമിക്കപ്പെടുന്ന ഒരു സംഘടന 1981 ല്‍ രൂപീകൃതമായ അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സംരംഭമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് (ഐ ഐ ഐ റ്റി) ആണ്. സാധാരണ അമേരിക്കന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ പെട്ട മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം എസ് എ). ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ഇസ്‌ന) എന്നിവയപ്പോലെ ഐ ഐ റ്റിയും അമേരിക്കയിലേക്ക് നുഴഞ്ഞുകയറി ശരീഅത്ത് നടപ്പാക്കാനുള്ള ഇസ്‌ലാമിക ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് വിമര്‍ശിക്കപ്പെടുന്നു.
സെപ്തംബര്‍ 11 നു ശേഷം ഓപ്പറേഷന്‍ ഗ്രീന്‍ ക്വസ്റ്റ് എന്ന പേരില്‍ ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതെന്ന് സംശയിക്കുന്ന മുസ്‌ലിം ധര്‍മസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വിവിധ ഏജന്‍സികള്‍ വഴി യു എസ് ഗവണ്‍മെന്റ് അന്വേഷണം ശക്തമാക്കി. അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളായ ട്രഷറി ഡിപ്പാര്‍ട്ടുമെന്റ്, എഫ് ബി ഐ തുടങ്ങിയവയ്ക്ക് മുസ്‌ലിം ലോകത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയാവൂ. അതുകൊണ്ടുതന്നെ സംഘടനകളുടെയും വ്യക്തികളുടെയും തീരെ ഇല്ലാത്തതോ വളരെ ദുര്‍ബലമായതോ ആയ തീവ്രവാദ ബന്ധം കണ്ടെത്തുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തത്. അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍ (എ സി എല്‍ യു) പറയുന്നത് മുഴുവന്‍ അമേരിക്കന്‍ മുസ്‌ലിം സമൂഹവും സംശയത്തിന്റെ നിഴലിലായി എന്നാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ക്വസ്റ്റിന്റെ അന്വേഷണത്തിന് ഇരയായ മഹനീയ സംഘടനകളില്‍ ഒന്ന് മാത്രമായിരുന്നു ഐ ഐ ഐ റ്റി.
”എല്ലാ പ്രമുഖ മുസ്‌ലിം ധര്‍മസ്ഥാപനങ്ങളുടെയും സ്വത്ത് മരവിപ്പിക്കുകയും രാജ്യമെമ്പാടുമുള്ള വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും യാതൊരുത്തരവാദിത്തവുമില്ലാതെ റെയ്ഡ് നടത്തുകയും ചെയ്തു. നഷ്ടപരിഹാരവും നല്‍കിയില്ല. തീവ്രവാദവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന ആരോപണമുണ്ടാകുന്നതോടെ തീര്‍ത്തും രഹസ്യമായി അന്വേഷണം നടത്തുകയും സ്വന്തം ഭാഗം വിശദീകരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ സംഘടനകള്‍ക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്തു.” എന്ന് എ സി എല്‍ യു നിരീക്ഷിക്കുകയുണ്ടായി.
ഏറ്റവുമധികം പബ്ലിസിറ്റി ലഭിച്ച 2002 മാര്‍ച്ചില്‍ വടക്കന്‍ വിര്‍ജീനിയയിലെ ഇസ്‌ലാമിക ധര്‍മ സ്ഥാപനങ്ങളിലും ഫൗണ്ടേഷനുകളിലും നടന്ന റെയ്ഡുകളില്‍ ഭീകരവാദത്തിന് ഫണ്ട് നല്‍കിയെന്ന ആരോപണത്തിന് ഒരു തെളിവും ലഭിച്ചില്ല. ഫെഡറല്‍ അന്വേഷണ വാറണ്ടുകളുമായി വന്ന കസ്റ്റം ഏജന്റുമാര്‍ ട്രക്കുകള്‍ നിറയെ രേഖകളും കമ്പ്യൂട്ടര്‍ ഫയലുകളുമായാണ് പോയത്. അമേരിക്കയിലെ മുസ്‌ലിം സമൂഹത്തില്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയ ഈ സംഭവങ്ങള്‍ക്കും ഏതെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ മുസ്‌ലിം ധര്‍മ സ്ഥാപനങ്ങളില്‍ കണ്ടെത്താനായില്ലെന്ന് 2003 ല്‍ ‘ന്യൂസ് വീക്കി’ല്‍ മിഖായേല്‍ ഇസിക്കോഫ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മിഡില്‍ ഈസ്റ്റില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ ബന്ധുക്കള്‍ക്ക് പണമയയ്ക്കാന്‍ ശ്രമിച്ചതായിരുന്നു പലപ്പോഴും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണമയക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടതെന്നും ഇസിക്കോഫ് എഴുതുകയുണ്ടായി. ഒടുവില്‍ ഓപ്പറേഷന്‍ ഗ്രീന്‍ ക്വസ്റ്റ് ചില ഫലങ്ങളുണ്ടാക്കി. ഐ ഐ ഐ റ്റിയും അതിന്റെ സമുന്നത സ്ഥാപകരും ഉദ്യോഗസ്ഥരുമായ ജമാല്‍ അല്‍ബര്‍സിഞ്ചിയും ഹിഷാം അത്വാലിബും അമേരിക്കന്‍ അന്വേഷണോദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചു. ഒരു തീവ്രവാദ ബന്ധവും കണ്ടെത്താനാവാതെ പിന്നീടവരെ പൂര്‍ണമായും കുറ്റവിമുക്തരാക്കി.
എന്നിട്ടും നിരപരാധികളായ മുസ്‌ലിംകളെ അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടുന്നു. 2014 ല്‍ യു എസ് ഗവണ്‍മെന്റിന്റെ ജനറല്‍ അക്കൗണ്ടിംഗ് ഓഫീസ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നത് 2013 ജൂലൈ – ഒക്ടോബര്‍ കാലഘട്ടത്തില്‍ യു എസ് ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ 30 സംശയിക്കപ്പെടുന്ന തീവ്രവാദികളുടെ ലിസ്റ്റില്‍ നിന്ന് ഏതാണ്ട് 10 പേരെ മാത്രമേ തീവ്രവാദവുമായി ബന്ധമുള്ളവരായോ തീവ്രവാദത്തിന് ഫണ്ടിംഗ് നടത്തിയവരായോ കണ്ടെത്താന്‍ എഫ് ബി ഐക്ക് കഴിഞ്ഞുള്ളൂ എന്നാണ്.

എഫ് ബി ഐയില്‍ നുഴഞ്ഞുകയറിയ വലതുപക്ഷ തീവ്രവാദികള്‍
സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ വര്‍ഷങ്ങളായി എഫ് ബി ഐയുടെ ഭാഗമാണെന്നതാണ് പ്രശ്‌നത്തിന്റെ കാരണങ്ങളിലൊന്ന്. വയേഡിനു വേണ്ടി സ്‌പെന്‍സര്‍ ഓക്കര്‍മാന്‍ കൈവശപ്പെടുത്തിയ എഫ് ബി ഐ ട്രെയിനിംഗ് മാന്വല്‍ പറയുന്നത് സെപ്തംബര്‍ 11-നു ശേഷം എഫ് ബി ഐ ഭീകരവിരുദ്ധ ഏജന്റുമാരെ ‘അമേരിക്കയിലെ മുഖ്യധാരാ മുസ്‌ലിംകള്‍ തീവ്രവാദ അനുഭാവികളാണെന്നും മുഹമ്മദ് നബി(സ) കള്‍ട്ട് ലീഡറാണെന്നും മുസ്‌ലിംകള്‍ സദഖ ചെയ്യുന്നത് പോരാട്ടത്തിനാണെന്നും ആ പോരാട്ടത്തിന്റെ ഭാഗമാണ് കുടിയേറ്റവും നിയമ നടപടികളുമെന്നും എഫ് ബി ഐ പീഡിപ്പിക്കുന്നെന്ന് പരാതിപ്പെടുന്നതും ആ ജിഹാദിന്റെ ഭാഗമാണെന്നും’ പഠിപ്പിക്കുന്നുണ്ട് എന്നാണ്. ‘ഇസ്‌ലാം അമേരിക്കന്‍ സംസ്‌കാരത്തെ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ രീതികൡലേക്ക് മാറ്റുന്നു എന്നും ആശയങ്ങളേക്കാള്‍ പദങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങളേക്കാള്‍ ആശയങ്ങള്‍ക്കും വഴങ്ങുന്നവരാണ് അറബ് മനസ്സുകളെന്നും’ എഫ് ബി ഐ ട്രെയിനിംഗ് മാന്വല്‍ ഏജന്റുമാരെ പഠിപ്പിക്കുന്നുണ്ട്.
മുസ്‌ലിം വിരുദ്ധ തീവ്രവലതു പക്ഷത്തിന്റെ നിലപാടുകള്‍ കാര്യമായി എഫ് ബി ഐ യെ സ്വാധീനിച്ചിട്ടുണ്ട്. എഫ് ബി ഐ യുടെ മാന്വല്‍ വായിക്കാന്‍ നിര്‍ദേശിക്കുന്ന രണ്ടു പുസ്തകങ്ങള്‍ റോബര്‍ട്ട് സ്‌പെന്‍സറുടേതാണ്. സ്‌പെന്‍സറുടെ ജിഹാദ് വാച്ച് എന്ന വെബ്‌സൈറ്റ് ഐ ഐ ഐ റ്റിയെയും മറ്റു അമേരിക്കന്‍ മുസ്‌ലിം ഗ്രൂപ്പുകളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായാണ് കാണുന്നത്. വില്യം ഗോത്രോപ്പിന്റെ മുസ്‌ലിം വിരുദ്ധ നിരീക്ഷണങ്ങള്‍ എഫ് ബി ഐയുടെ നീക്കങ്ങളെ സ്വാധീനിക്കാറുണ്ട്. ‘മുഹമ്മദിന്റെ മനസ്സ് തീവ്രവാദത്തിന്റെ ഉറവിടമാണെന്നും മുസ്‌ലിംകള്‍ ഖുര്‍ആന്‍ ഉപേക്ഷിക്കാന്‍ വേണ്ടത് തീവ്രവാദ വിരുദ്ധശ്രമങ്ങളുടെ ഭാഗമായി ചെയ്യണമെന്നും’ വേള്‍ഡ് നെറ്റ് ഡെയ്്‌ലിയുമായി നടത്തിയ അഭിമുഖത്തില്‍ വില്യം ഗോത്രോപ്പ് പറയുകയുണ്ടായി. ബാരക് ഒബാമയ്ക്ക് യു എസ് പൗരത്വം നിഷേധിക്കുന്ന ബിര്‍തെര്‍ സിദ്ധാന്തവും നിരവധി നിഗൂഢ സിദ്ധാന്തങ്ങളും കുപ്രസിദ്ധമായ ‘വേള്‍ഡ് നെറ്റ് ഡെയ്‌ലി പ്രചരിപ്പിക്കുകയുണ്ടായി. ഈ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന ചില എഫ് ബി ഐ ഫയലുകള്‍ ഐ ഐ ഐ റ്റി സ്ഥാപകനെ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമായി പരിചയപ്പെടുത്തിയതിലും അത്ഭുതമില്ല.
തീര്‍ച്ചയായും മുസ്‌ലിം ബ്രദര്‍ഹുഡിന് സ്വന്തം അജണ്ടയുണ്ട്. ഐ ഐ റ്റി പോലുള്ള ഗ്രൂപ്പുകളിലും മറ്റു പല അമേരിക്കന്‍ മുസ്‌ലിം നെറ്റ്‌വര്‍ക്കുകളിലും അവര്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വലതുപക്ഷജീവികള്‍ ഗൂഢാലോചനയെന്നാരോപിച്ച്, ‘തെളിവാ’യി കൊണ്ടുവരുന്ന രേഖകള്‍ യഥാര്‍ഥത്തില്‍ ബ്രദര്‍ഹുഡിന് ഐ ഐ ഐറ്റിയിലും മറ്റു അമേരിക്കന്‍ മുസ്‌ലിം ഗ്രൂപ്പുകളിലും നിയന്ത്രണമില്ലെന്നും അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരിക്കല്‍ ബ്രദര്‍ഹുഡിനുണ്ടായിരുന്ന സാന്നിധ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നുമാണ് വ്യക്തമാക്കുന്നത്. ട്രംപിനു കീഴില്‍ എഫ് ബി ഐയിലെ ഇസ്‌ലാമോഫോബിയ റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിം സ്‌പെഷ്യല്‍ ഏജന്റുമാരും ഇന്റലിജന്റ്‌സ് വിശാരദന്മാരും വരെ എഫ് ബി ഐ യില്‍ വിവേചനത്തിരയാവുന്നു.

അമേരിക്കന്‍ ഇസ്‌ലാമിനെ അടിച്ചമര്‍ത്തുന്നു
ഐ ഐ റ്റി പോലുള്ള സംഘടനകളെ അപഹസിക്കുന്നതിലൂടെ തീവ്ര വലതുപക്ഷം ചെയ്യുന്നത് ഇസ്‌ലാമിന്റെ മുന്നണിയില്‍ നിന്ന് പോരാടുന്ന പാശ്ചാത്യ മുസ്‌ലിംകളിലെ പ്രധാന ശക്തികളുടെ തന്നെ ശക്തി ക്ഷയിപ്പിക്കുകയാണ്. മുസ്‌ലിം സമൂഹങ്ങളെ പുരോഗതിയിലേക്ക് നയിക്കുക, അമേരിക്കന്‍ മുസ്‌ലിംകളിലെ അടുത്ത തലമുറ നേതാക്കളെ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് ഐ ഐ ഐ റ്റി കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രാമുഖ്യം നല്‍കി മുസ്‌ലിം ആത്യന്തിക വാദികളുടെ വിതണ്ഡവാദങ്ങളുടെ അടിത്തറ തോണ്ടുന്ന ദൈവശാസ്ത്ര പഠനങ്ങള്‍ ഐ ഐ ഐറ്റി പ്രസിദ്ധീകരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x