അഭയാര്‍ഥി ഫണ്ട് അമേരിക്ക നിര്‍ത്തി
യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് (യു എന്‍ ആര്‍ ഡബ്ലു) സ്ഥിരമായി അമേരിക്ക നല്‍കി വന്ന സഹായം ട്രംപ് അവസാനിപ്പിച്ചത് ഒരു വലിയ വാര്‍ത്തയായിരുന്നു. ഈ ഫണ്ട് മുഖ്യമായും പോകുന്നത് ഫലസ്തീനിലേക്കാണെന്നത് കൊണ്ടാണ് അമേരിക്ക ഫണ്ട് നല്‍കുന്നതില്‍ വൈമനസ്യം കാണിച്ചത്. ഇസ്‌റായേല്‍ സമ്മര്‍ദം കൊണ്ടാണ് അമേരിക്ക പൊടുന്നനേ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അതോടെ യു എന്നിന്റെ അഭയാര്‍ത്ഥി ഫണ്ടിന്റെ ബജറ്റ് താളം തെറ്റുകയും വിതരണം പ്രയാസത്തിലാകുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് യു എന്‍ ആര്‍ ഡബ്ല്യു എക്ക് പിന്തുണയുമായി അമേരിക്കന്‍ ജനത രംഗത്ത് വന്നിരിക്കുന്നതാണ് പുതിയ വാര്‍ത്ത. യു എന്നിന് സഹായം നല്‍കുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി രാജ്യമായിരുന്നു അമരിക്ക. ഫലസ്തീന്‍ അഭയാര്‍ത്തികള്‍ ആരാണ് എന്ന് പുതിയ നിര്‍വചനം നല്‍കാന്‍ യു എന്‍ ആര്‍ ഡബ്ലു തയാറായാല്‍ ഫണ്ട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അങ്ങനെയൊരു മാറ്റിയെഴുതലിന് യു എന്‍ ആര്‍ ഡബ്ല്യു തയാറായതുമില്ല. ജനങ്ങളില്‍ നിന്ന് നേരിട്ട് ഫണ്ട് ശേഖരിച്ച് യു എന്‍ ആര്‍ ഡബ്ലുവിനെ ഏല്പിക്കാനുള്ള ഒരു നീക്കമാണ് എന്‍ ജി ഒകള്‍ മുന്‍കൈ എടുത്ത് ഇപ്പോള്‍ നടത്തുന്നത്. അമേരിക്ക നേരത്തെ നല്‍കി വന്ന ഫണ്ടിന് തുല്യമായ തുക പൗരന്മാര്‍ നേരിട്ട് യു എന്‍ ഏജന്‍സിക്ക് നല്‍കാനുള്ള ഈ ശ്രമം വിജയിച്ചാല്‍ ട്രംപ് നടത്തിയ ഒരു കുത്സിത നീക്കത്തിന് അമേരിക്കക്കുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്ന ഒന്നാന്തരം പ്രഹരമായി ഇത് മാറും