അബ്ബാസിയ മദ്‌റസ ഇഫ്താര്‍
അബ്ബാസിയ മദ്‌റസ ഇഫ്താര്‍ സംഗമത്തില്‍ ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തുന്നു.
കുവൈത്ത്: കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയ്ക്കാവശ്യമായ പോഷണങ്ങള്‍ നല്‍കി വളര്‍ത്തിയില്ലെങ്കില്‍ ഇവിടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം രക്ഷിതാക്കള്‍ക്ക് വേണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട സൂചിപ്പിച്ചു. അബ്ബാസിയ മദ്‌റസ ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് റോഷന്‍ അധ്യക്ഷത വഹിച്ചു. ഹാഫിള് നിഹാല്‍ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, ജന.സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുല്‍അസീസ് സലഫി, അന്‍വര്‍ സാദത്ത്, അയ്യൂബ് ഖാന്‍, ശഫക്കത്ത് പാഷ, എ കെ യൂസഫ് കാപ്പാട്, ഡോ. ഇബ്‌റാഹിം, പ്രവീണ്‍ പ്രസംഗിച്ചു.
