8 Tuesday
July 2025
2025 July 8
1447 Mouharrem 12

അബ്ദുല്ല ഹംദക് സുഡാന്‍ പ്രധാനമന്ത്രി

സുഡാനില്‍ പുതിയ പ്രധാനമന്ത്രിയായി അബ്ദുല്ല ഹംദക് അധികാരമേറ്റു. 30 വര്‍ഷം രാജ്യം ഭരിച്ച ഉമര്‍ അല്‍ ബഷീറിന്റെ പതനത്തിനു ശേഷം ജനകീയ സര്‍ക്കാരിനായി പ്രക്ഷോഭം നടത്തിയവരാണ് ഹംദകിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചത്. ഇതോടൊപ്പം സൈനിക,സിവിലിയന്‍ അംഗങ്ങളടങ്ങിയ പരമാധികാര കൗണ്‍സിലും അധികാരമേറ്റു. ഇതോടെ മാസങ്ങളായി തുടര്‍ന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍കാലിക വിരാമമായി. 20 അംഗമന്ത്രിസഭ രൂപീകരിക്കാന്‍ ഹംദകിന് 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ആറു സിവിലിയന്‍മാരും അഞ്ച് സൈനികരുമുള്‍പ്പെടുന്നതാണ് പരമാധികാര കൗണ്‍സില്‍. പൊതുതെരഞ്ഞെടുപ്പ് വരെ സുപ്രീംകൗണ്‍സില്‍ ആയിരിക്കും സുഡാന്‍ ഭരിക്കുക. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍.

Back to Top