1 Friday
May 2026
2026 May 1
1447 Dhoul-Qida 14

അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം  ഉടന്‍ നടപ്പാക്കണം: കെ എന്‍ എം

കെ എന്‍ എം (മര്‍കസുദ്ദഅവ) കോഴിക്കോട് സൗത്ത് ജില്ല ദഅ്‌വ സംഗമം സംസ്ഥാന വൈ. പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ല ദഅ്‌വ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വൈ. പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ കൊച്ചിന്‍ ക്ലാസെടുത്തു. അബ്ദുറഷീദ് മാസ്റ്റര്‍, എന്‍ ടി അബ്ദുറഹിമന്‍, അബ്ദുല്‍മജീദ് മദനി പാലത്ത്, അലി അക്ബര്‍ കരുവന്‍പൊയില്‍, എന്‍ പി അബ്ദുറഷീദ്, ഇ കെ ഷൗക്കത്തലി സുല്ലമി, പി അബ്ദുറഹ്മാന്‍ സുല്ലമി, ഫാത്തിമ ടീച്ചര്‍, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.
Back to Top