6 Friday
March 2026
2026 March 6
1447 Ramadân 17

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍  ഉടന്‍ നടപ്പിലാക്കണം: ഐ എസ് എം 

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐ എസ് എം സംസ്ഥാന സമിതി സെക്രട്ടറിയേറ്റിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ കൊണ്ടുവരണമെന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ആവശ്യപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ബാനറില്‍ ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കില്‍, മാരണം, കൂടോത്രം (സിഹ്ര്‍) തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയവരെ തുറന്നു കാണിക്കണം. ജിന്ന് ചികിത്സയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കരുളായിയിയില്‍  യുവാവ് മരണപ്പെടാനിടയായത് മത നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കണം. യുവാവിന്റെ മരണത്തിന് കാരണക്കാരായ ജിന്ന് ചികിത്സകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് നടപടിയുണ്ടാവണം. പ്രതിഷേധ സമരം എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സൗത്ത്‌സോണ്‍ സെക്രട്ടറി സുബൈര്‍ അരൂര്‍, ജില്ലാ സെക്രട്ടറി നാസിറുദ്ദീന്‍ ഫാറൂഖി, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ്, സെക്രട്ടറി സലീം കരുനാഗപ്പള്ളി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് ബാവ, ജില്ലാ സെക്രട്ടറി മുഹമ്മദ് ശരീഫ്, സി എ അനീസ്, ഐ എസ് എം കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ്, സെക്രട്ടറി സഹദ് പ്രസംഗിച്ചു.
Back to Top