അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്ര പരിവേഷം നല്‍കുന്നത് വിരോധാഭാസം: ഐ എസ് എം
വയനാട് ജില്ല ഐ എസ് എം സംഘടിപ്പിച്ച എത്തിക്കല്‍ കോണ്‍ഫറന്‍സ് ഓണ്‍ സയന്‍സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്ര പിന്‍ബലം നല്‍കാനുള്ള നീക്കങ്ങള്‍ വിചിത്രമാണെന്നും വിദ്യാസമ്പന്നര്‍ അത്തരം ശ്രമങ്ങളില്‍ നിന്നും പിന്മാറണമെന്നും വയനാട് ജില്ല ഐ എസ് എമ്മിനു കീഴിലുള്ള അക്കാഡമി ഫോര്‍ ഇസ്‌ലമിക് സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് സംഘടിപ്പിച്ച ശാസ്ത്ര എത്തിക്കല്‍ കോണ്‍ഫറന്‍സ് ഓണ്‍ സയന്‍സ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി പ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. ജോര്‍ജ് മാത്യു, പി കെ ശബീബ്, കെ പി സകരിയ്യ, പി ജെ ജൈസണ്‍, ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഐ എസ് എം ജില്ല പ്രസിഡന്റ് സഹ്ല്‍ മുട്ടില്‍, ട്രഷറര്‍ മശ്ഹൂദ് മേപ്പാടി പ്രസംഗിച്ചു.
