8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതിരോധം മതനേതൃത്വങ്ങള്‍ ഒന്നിക്കണം: കെ എന്‍ എം

കൊടുവള്ളി ഈസ്റ്റ് മണ്ഡലം കെ എന്‍ എം ലീഡേഴ്‌സ് അസംബ്ലി സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
ഓമശ്ശേരി: വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മതനേതൃത്വങ്ങള്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തണമെന്നും അതിന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കണമെന്നും കൊടുവള്ളി ഈസ്റ്റ് മണ്ഡലം സംഘടിപ്പിച്ച കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ലീഡേഴ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം പി മൂസ അധ്യക്ഷത വഹിച്ചു. നൗഷാദ് കുറ്റിയാടി, പി ടി അബ്ദുല്‍മജീദ് സുല്ലമി, റഷീദ് മടവൂര്‍ ക്ലാസെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ പി മൊയ്തീന്‍ കൊടുവള്ളി, കെ കെ അബ്ദുസ്സത്താര്‍, കെ പി അബ്ദുല്‍അസീസ് സ്വലാഹി, ആമ്പ്ര അബ്ദുന്നാസര്‍, ഡോ. ഐ പി അബ്ദുസ്സലാം, പി അബ്ദുല്‍മജീദ് മദനി, വി പി മുജീബുറഹ്മാന്‍ പ്രസംഗിച്ചു.

കെ എന്‍ എം കൊടുങ്ങല്ലൂര്‍ ഏരിയ ലീഡേഴ്‌സ് അസംബ്ലി സംസ്ഥാന ജന.സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഏരിയ കെ എന്‍ എം ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജന.സെക്രട്ടറി പി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. കെ ഐ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഫസല്‍ സലഫി, അബ്ദുല്‍ഖാദര്‍ കടവനാട്, അബ്ദുസലാം മുട്ടില്‍ പ്രഭാഷണം നടത്തി. ഫൈസല്‍ മതിലകം, പി കെ അബ്ദുല്‍ജബ്ബാര്‍, പി എ മുഹമ്മദ്, കെ എം ഹുസൈന്‍, വി എച്ച് ഇസ്ഹാഖ് ബുസ്താനി, സിറാജ് മദനി പ്രസംഗിച്ചു.

കെ എന്‍ എം വണ്ടൂര്‍ ഏരിയ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്‍: ആദര്‍ശ വിശുദ്ധി കൊണ്ട് മാത്രമാണ് ഒരു ജനസമൂഹത്തെ മാതൃകാ സമൂഹമാക്കി മാറ്റിയെടുക്കാന്‍ സാധ്യമാകൂ എന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി പറഞ്ഞു. വണ്ടൂര്‍ ഏരിയ കെ എന്‍ എം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ഫോക്കസ് ഇന്ത്യ കണ്‍വീനര്‍ പി സുഹൈല്‍ സാബിര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, കെ പി അബ്ദുറഹിമാന്‍ സുല്ലമി, സി ടി കുഞ്ഞയമു, ശംസുദ്ദീന്‍, കുഞ്ഞുട്ടി മാസ്റ്റര്‍, ടി ടി ഫിറോസ്, എം അബ്ദുല്ല പ്രസംഗിച്ചു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x