അനുസ്മരണം റഹീന, നഫീസ
പുത്തൂര്‍: ദമ്മാമില്‍ നിന്നും ഉംറക്കുവേണ്ടി മക്കയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന പുത്തൂര്‍ സ്വദേശികളായ സഹോദരിമാര്‍ (റഹീന, നഫീസ) വാഹനാപകടത്തില്‍ മരണപ്പെട്ടു. പുത്തൂരിലെ സജീവ മുജാഹിദ് കുടുംബാംഗങ്ങളും എം ജി എം പ്രവര്‍ത്തകരുമാണ് ഇരുവരും.
മുജാഹിദ് പ്രവര്‍ത്തകനായ പി ടി അബ്ദുല്‍ വഹാബിന്റെ ഭാര്യയും പരേതനായ മൂഴിപ്പുറത്ത് മൊയ്തീന്‍ ഹാജിയുടെ മകളുമാണ് നഫീസ. ദമ്മാം ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകനും ബിസിനസുകാരനുമായ എം പി ശംസുദ്ദീന്റെ ഭാര്യയും പാലത്ത് സ്വദേശി എം പി ഹജ്ജുക്കോയ മാസ്റ്ററുടെ മകളുമാണ് റഹീന.
പുത്തൂര്‍ മഹല്ലില്‍ നടക്കുന്ന ആദര്‍ശ കുടുംബ സംഗമങ്ങള്‍ക്കും മറ്റു ഗൃഹാങ്കണ പരിപാടികള്‍ക്കും പലപ്പോഴും വേദിയാവാറുള്ളത് റഹീനയുടെ വീടായിരുന്നു. റഹീനയുടെ ഭര്‍തൃസഹോദരി നഫീസയും ആദര്‍ശ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഫിറാസ്, ഫിദ, ഫുആദ് എന്നിവര്‍ റഹീനയുടെ മക്കളും മുംതാസ്, ഫവാസ്, ഷാനിബ എന്നിവര്‍ നഫീസയുടെ മക്കളുമാണ്.
രണ്ടു പേരുടെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
എം കെ പോക്കര്‍ സുല്ലമി