7 Saturday
March 2026
2026 March 7
1447 Ramadân 18

അനുസ്മരണം – പി പി ശുഐബ്

പാലത്ത്: സജീവ ഇസ്‌ലാഹി കുടുംബാംഗവും എം എസ് എം ബാലവേദി പ്രവര്‍ത്തകനുമായ ശുഐബ് (13) നിര്യാതനായി. ശരീരത്തിലെ രക്തകോശങ്ങളായ പ്ലേറ്റ്‌ലറ്റുകള്‍ ക്രമാതീതമായി കുറഞ്ഞുപോകുന്ന ഇമ്യൂണ്‍ക്രോമോസൈറ്റിക് പര്‍പ്യൂറ എന്ന അപൂര്‍വ അസുഖം ബാധിച്ചായിരുന്നു മരണം. കോഴിക്കോട് ഖുബ എഡ്യുഹോമില്‍ ഖുര്‍ആന്‍ ഹിഫ്ദ് വിദ്യാര്‍ഥിയായിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനും ദീനീ പ്രവര്‍ത്തകനുമായ ശുഹൈബിന്റെ മരണം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍, സാമൂഹ്യ സേവനങ്ങള്‍, ദീനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സര്‍വ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ചെറിയ പ്രായത്തിനിടയില്‍ ജീവിതം അടയാളപ്പെടുത്തിയാണ് ശുഐബ് യാത്രയായത്. പാറപ്പുറത്ത് ബഷീര്‍- സുഹറ ദമ്പതികളുടെ ഇളയ മകനാണ്. ബാദിറ നസ്‌റിന്‍, ബാഹിറ നസ്‌റീന്‍, സിബ്ഗത്ത് സഹോദരങ്ങളാണ്. അല്ലാഹു പരേതന് സ്വര്‍ഗപൂങ്കാവനത്തില്‍ ഉന്നത സ്ഥാനം നല്‍കി അലങ്കരിക്കുമാറാകട്ടെ. (ആമീന്‍)
ഫൈസല്‍ പാലത്ത്

Back to Top