14 Tuesday
July 2026
2026 July 14
1448 Mouharrem 28

അനുസ്മരണം – ടി പി ഹുസൈന്‍ മൗലവി 

വളാഞ്ചേരി: കഞ്ഞിപ്പുര പ്രദേശത്ത് ഇസ്‌ലാഹി പ്രവര്‍ത്തന മേഖലയില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ടി പി ഹുസൈന്‍ മൗലവി (76) നിര്യാതനായി. കഞ്ഞിപ്പുര സലഫി മസ്ജിദ് നിര്‍മാണത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു .ഏറെക്കാലം കെ എന്‍ എം രണ്ടത്താണി മണ്ഡലം പ്രസിഡന്റും കഞ്ഞിപ്പുര സലഫി മസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ വളവന്നൂരിലും പിന്നീട് ഇരിങ്ങാവൂരിലും താമസമാക്കിയ ഹുസൈന്‍ സുല്ലമി ഇസ്്‌ലാഹി പ്രവര്‍ത്തന രംഗത്ത് കര്‍മ നിരതനായിരുന്നു. പറവന്നൂര്‍ മിസ്ബാഹുല്‍ ഉലൂം മദ്‌റസയിലും വളവന്നൂര്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലും മുദര്‍രിസായി ജോലി ചെയ്തു. പൊന്മുണ്ടം ഗവ. യു പി സ്‌കൂളിലും കരിപ്പോള്‍ ഗവ. യു പി സ്‌കൂളിലും അറബി അധ്യാപകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഫൈസല്‍, അന്‍വര്‍, സല്‍മ, ലൈല, ബുഷറ, സീനത്ത്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
ഉബൈദുല്ല താനാളൂര്‍
Back to Top