1 Tuesday
July 2025
2025 July 1
1447 Mouharrem 5

അനുസ്മരണം – കെ പി മൊയ്തീന്‍കോയ

കടലുണ്ടി: ഇസ്‌ലാഹി പ്രവര്‍ത്തകന്‍ കെ പി മൊയ്തീന്‍കോയ (81) നിര്യാതനായി. ദീനീ പ്രബോധന രംഗത്ത് വര്‍ഷങ്ങളായി നിറസാന്നിധ്യമായിരുന്നു. മുജാഹിദ് സമ്മേളനങ്ങളില്‍ വളണ്ടിയറായി സേവനം ചെയ്യുക എന്നത് കെ പിയുടെ പതിവായിരുന്നു. വയനാട്, എടരിക്കോട്, കൂരിയാട് സമ്മേളനങ്ങളിലെ സേവനം പുതുതലമുറക്ക് മാതൃകയും പ്രചോദനവുമായിരുന്നു. രോഗബാധിതനാകുന്നത് വരെയും പ്രസ്ഥാനത്തിനും ദഅ്‌വത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, മുനീര്‍, ഷരീഫ്, മഹന്‍സൂര്‍, ഷാഫി. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
ടി പി ഹുസൈന്‍ കോയ

Back to Top