5 Thursday
March 2026
2026 March 5
1447 Ramadân 16

അനുസ്മരണം ഒ കെ മുസ്തഫ

തളിപ്പറമ്പ്: പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കും പ്രയത്‌നിച്ച ഒ കെ എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന ഒ കെ മുസ്തഫ (77) നിര്യാതനായി. എന്‍ സുബൈര്‍, കെ എന്‍ മൊയ്തീന്‍, പരേതരായ സി അബ്ദുല്ല ഹാജി, കെ കെ മുസ്തഫ ഹാജി, എം കെ അബ്ദുല്‍ജബ്ബാര്‍ എന്നിവരോടൊപ്പം തളിപ്പറമ്പ് മേഖലയില്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയക്ക് അഹോരാത്രം പ്രവര്‍ത്തിച്ചു. മത, സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ അറിയപ്പെടുന്ന ഉന്നത വ്യക്തിത്വമായിരുന്നു. തളിപ്പറമ്പ സലഫി മസ്ജിദ്, മസ്ജിദു തൗഹീദ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് താലൂക്ക് മുസ്‌ലിംലീഗ് സെക്രട്ടറി, തളിപ്പറമ്പ പബ്ലിക് റീഡിംഗ് റൂം ആന്റ് ലൈബ്രറി പ്രസിഡന്റ്, തളിപ്പറമ്പ ശാഖ അവിഭക്ത കെ എന്‍ എം സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറി,  2002 ലെ പിളര്‍പ്പിനു ശേഷം തളിപ്പറമ്പ ശാഖ പ്രസിഡന്റ്, ജില്ലാ കൗണ്‍സിലര്‍, മസ്ജിദു തൗഹീദ് സകാത്ത് സെല്‍ ചെയര്‍മാന്‍, അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍ഫിത്‌റ പ്രീ സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. രോഗം ഒ കെയെ കീഴടക്കിയപ്പോഴും തളരാത്ത മനസ്സ് മരണം തേടിയെത്തുന്നതു വരെ പ്രസ്ഥാനത്തോട് ഒട്ടിനിന്നിരുന്നു. രോഗശയ്യയിലായിരിക്കുമ്പോഴും സന്ദര്‍ശകരോട് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഓര്‍മ്മള്‍ പങ്കുവെക്കാറുണ്ടായിരുന്നു. രോഗശയ്യയിലെ ജീവിത സായാഹ്നത്തിലും ഇസ്‌ലാഹി പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് വെച്ച് ബര്‍സഖി ലോകത്തേക്ക് കൂടണഞ്ഞ ഒ കെ ക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
പി ടി പി മുസ്തഫ തളിപ്പറമ്പ്
Back to Top