അനുസ്മരണം – ഇയ്യക്കാട്ടില്‍ അബൂബക്കര്‍
കീഴുപറമ്പ്: പ്രദേശത്തെ ഇസ്‌ലാഹി കാരണവരായിരുന്ന മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ അബൂബക്കര്‍ (83) നിര്യാതനായി. ആദര്‍ശ രംഗത്ത് കണിശക്കാരനായിരുന്ന അദ്ദേഹം വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകള്‍ക്കൊപ്പമാണ് മരണംവരെ നിലകൊണ്ടത്. കഠിനാധ്വാനിയായ കര്‍ഷകനായിരുന്നു അദ്ദേഹം. വായനയെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പ്രാദേശിക ചരിത്രങ്ങള്‍ ഒരു ചരിത്രാധ്യാപകന്റെ മികവോടെ അവതരിപ്പിക്കുന്നത് തന്നെ കേള്‍ക്കാന്‍ കൗതുകമായിരുന്നു. മുജാഹിദ് സമ്മേളനങ്ങളില്‍ അദ്ദേഹവും കുടുംബവും ആവേശപൂര്‍വമാണ് പങ്കെടുത്തിരുന്നത്. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ഷരീഫ്, അബ്ദുല്‍മജീദ് (അല്‍അന്‍വാര്‍ ഹൈസ്‌കൂള്‍ കുനിയില്‍) മുജീബ് റഹ്മാന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ സെക്രട്ടറി), ജാബിര്‍ ബാബു, ഫൈസല്‍, മൈമൂന, സല്‍മാബി, റൈഹാനത്ത്, നുസ്‌റത്ത്. അല്ലാഹു, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
സലിം കാരണത്ത് കീഴുപറമ്പ്