അനധികൃത കുടിയേറ്റത്തില്‍ ട്രംപ് നടപടിക്കൊരുങ്ങുന്നു
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ഒഴുക്ക് തടയാനാണിത്. 10 നഗരങ്ങളില്‍നിന്നുള്ള നൂറു കണക്കിന് കുടിയേറ്റ കുടുംബങ്ങള്‍ രാജ്യം വിടണമെന്ന് യു എസ് കോടതി ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. അനധികൃതമായി രാജ്യത്തെത്തുന്നവരെ നിയമപരമായി നേരിടാനാണ് നീക്കമെന്ന് ട്രംപ് പറഞ്ഞു. ആഴ്ചകള്‍ക്കുമുമ്പ് അനധികൃതമായി രാജ്യത്ത് കഴിയുന്ന ആയിരക്കണക്കിനു പേരെ യു എസ് കുടിയേറ്റ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.