3 Tuesday
December 2024
2024 December 3
1446 Joumada II 1

അടുവാറക്കല്‍ ഹലീമ


പാലത്ത്: 1960കളില്‍ പ്രദേശത്ത് ഇസ്‌ലാഹി വെളിച്ചം പരത്തുന്നതിന് നേതൃത്വം നല്‍കിയിരുന്ന അടുവാറക്കല്‍ മൊയ്തീന്‍കോയ മാസ്റ്ററുടെ പത്‌നി അടുവാറക്കല്‍ ഹലീമ (92) നിര്യാതയായി. അടുവാറക്കല്‍ തറവാട് കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. മതപ്രഭാഷണ പരമ്പരകളും ആദ്യകാല യോഗങ്ങളും ഇസ്‌ലാഹീ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ആതിഥ്യമരുളലുമെല്ലാം ആ വീട് കേന്ദ്രീകരിച്ചായിരുന്നു. മാസ്റ്റര്‍ വിട്ടുപിരിഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇസ്‌ലാഹിന്റെ വഴിയില്‍ മരണം വരെയും സ്ത്രീ-പുരുഷ ഭേദമെന്യേ ഇളംതലമുറയോടും യുവാക്കളോടും മുതിര്‍ന്നവരോടുമൊക്കെ ഒപ്പം നിന്നവരാണ് ആ മഹതി. ഉദാരമതിയായ അവര്‍ മഹല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ അനിതരമായ സാന്നിധ്യമായിരുന്നു. ആ തൂവല്‍ സ്പര്‍ശം ഇതര മത സഹോദരങ്ങളിലേക്കും അശരണരിലേക്കും അഗതികളിലേക്കും നീണ്ടതായിരുന്നു. മക്കള്‍: മൂസാ റശീദ് പൈമ്പാലുശ്ശേരി, സഅദുദ്ദീന്‍ (വലിയങ്ങാടി), എം എ ഖാദര്‍, ഹസീന നൂര്‍ജഹാന്‍, പരേതരായ മുഹമ്മദ് അബ്ദുറഹ്‌മാന്‍, ഫാതിമ ഒളവണ്ണ, ഹൈറുന്നിസ. മറ്റുള്ളവര്‍ക്ക് പ്രചോദനവും പ്രതീക്ഷയുമായിരുന്ന അവരുടെ പരലോകം സര്‍വശക്തന്‍ ധന്യമാക്കട്ടെ (ആമീന്‍).
കെ കെ സലീം പാലത്ത്‌

Back to Top