അക്കാദമിക് ശില്പശാല
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സംഘടിപ്പിച്ച അക്കാദമിക് ശില്‍പ്പശാലയില്‍ ഡോ. ഇസ്മയില്‍ മരിതേരി പ്രസംഗിക്കുന്നു.
ജിദ്ദ: മക്കളുടെ പഠനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായ പിന്തുണയേക്കാന് രക്ഷിതാക്കളെ പ്രാപ്തരക്കാനായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഷറഫിയ്യ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലക്ക് ഡോ. ഇസ്മയില്‍ മരിതേരി നേതൃത്വം നല്കി. അക്കാദമിക പരീക്ഷകള്‍ അവസാന വക്കല്ല എന്ന വസ്തുത രക്ഷിതാക്കളും കുട്ടികളും തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ ബഷീര്‍ അഞ്ചാലന്‍, ഷക്കീല്‍ ബാബു പ്രസംഗിച്ചു.
