സൗഹൃദങ്ങളില്‍ വിഷം കലക്കുന്ന സംഘിബുദ്ധി – മുഹമ്മദ് സി ആര്‍പൊയില്‍
മലപ്പുറം ജില്ലയിലെ എടയൂര്‍ ക്ഷേത്രത്തിന് നേരെ നടന്ന അക്രമ കേസിലെ പ്രതികളെ പോലീസ് പിടികൂടിയില്ലെങ്കില്‍ എന്തായിരിക്കും സംഘപരിവാര്‍ സംഘടനകളുടെ പിടിപാട് എന്ന് അല്പ സമയം ചിന്തിച്ചു നോക്കൂ. വിസര്‍ജ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറില്‍ ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും പ്രതിഷ്ഠകള്‍ തകര്‍ക്കുകയും ചെയ്ത കേസിലാണ് പ്രതി രാമകൃഷ്ണന്‍ പോലീസ് പിടിയിലായത്. സംഘികള്‍ ശക്തമായ പ്രചാരണം അഴിച്ചുവിടുന്നതിനിടയിലാണ് പ്രതിയെ പിടിച്ചത്. മതസ്പര്‍ദ വളര്‍ത്തലായിരുന്നു പ്രതിയുടെ ലക്ഷ്യം. ദിവസങ്ങള്‍ നീണ്ടുപോവാതെ പോലീസ് കസ്റ്റഡിയില്‍ എടുത്തതുകൊണ്ട് കിട്ടിയ അവസരം പ്രചരിപ്പിച്ച് മുതലെടുക്കാന്‍ സാധിച്ചില്ല. കുറച്ചു മുമ്പ് പൂക്കോട്ടും പാടത്തെ ശിവക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ തകര്‍ത്തതായിരുന്നു മറ്റൊരു കേസ്. റമദാന്‍ മാസത്തിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി ഈശ്വരന്‍ ഉണ്ണിയെ (മോഹന്‍ കുമാര്‍) പോലീസ് അറസ്റ്റു ചെയ്തു. അങ്ങനെ മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ചില സാമൂഹ്യ ദ്രോഹികളാണ് നമ്മുടെ നാട്ടില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നത്. പശു പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ നൊടിയിട കൊണ്ട് നിജസ്ഥിതി അറിയാതെ കയറെടുക്കാന്‍ പോയ നാട്ടില്‍ സംഘതന്ത്രങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.