8 Friday
August 2025
2025 August 8
1447 Safar 13

സൗദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കഴിഞ്ഞ ഒരു വര്‍ഷമായി തടവില്‍ കഴിയുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ച വിവരമാണ് സൗദി മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍  റിപ്പോര്‍ട്ട് ചെയ്ത ഒരു സുപ്രധാനമായ വാര്‍ത്ത. സൗദിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെയും വിവിധ മനുഷ്യാവകാശ സംഘടനകളുടെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്ന ഒരു സംഭവം കൂടിയായിരുന്നു ഈ അറസ്റ്റുകള്‍. സൗദിക്കുള്ളില്‍ വിവിധ വിഷയങ്ങളുയര്‍ത്തി മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വരുന്നതിനിടെ അറസ്റ്റിലായ ഈമാന്‍ അല്‍ നെജ്ഫാന്‍, അസീസ അല്‍ യൂസുഫ്, റുഖിയ്യ അല്‍ അല്‍ മുഹര്‍റബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സൗദി സ്‌റ്റേറ്റ് മീഡിയയാണ് വാര്‍ത്ത പുറത്തെത്തിച്ചത്. ഈ മൂന്നാളുകളുടെയും പേരുകള്‍ പുറത്ത് വിടാതെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മൂന്ന് വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് താത്കാലികമായി ജാമ്യം നല്‍കിയിരിക്കുന്നുവെന്നാണ് സ്‌റ്റേറ്റ് മീഡിയ വാര്‍ത്തയെഴുതിയത്. രാജ്യത്തിനകത്ത് സ്ത്രീ ശാക്തീകരണ പ്രക്രിയകള്‍ ത്വരിതഗതിയിലാകുന്നതിനും ഭരണകൂടം വിവിധ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനും ഇത്തരം വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ വലിയ ഗുണം ചെയ്തിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സൗദിയുടെ രാഷ്ട്രീയ നിലപാടുകളെ ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇവരുടെ മോചനത്തിനായി വിവിധ രാജ്യങ്ങളില്‍ വിവിധ മനുഷ്യാവകാശ, സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്ന് വന്നിരുന്നു. ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിയ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെക്കുറിച്ചോ അതിന്റെ കാരണങ്ങളെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ സൗദി തയാറായതുമില്ല
Back to Top