സൗത്ത് കൊടിയത്തൂര്‍ മദ്റസ ചാമ്പ്യന്മാരായി
മുക്കം: തിരുവമ്പാടി മണ്ഡലം സി ഐ ഇ ആര് മദ്റസാ കോംപ്ലക്സും എം എസ് എമ്മും സംഘടിപ്പിച്ച സര്ഗോത്സവില് സൗത്ത് കൊടിയത്തൂര്‍ സലഫി സെക്കണ്ടറി മദ്റസ 144 പോയിന്റ് നേടി ചാമ്പ്യന്മാരായി. കൂളിമാട് മദ്റസ രണ്ടും നെല്ലിക്കാപറമ്പ് മദ്റസത്തുല്‍ മുജാഹിദീന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കെ എന്‍ എം മണ്ഡലം പ്രസിഡന്റ് ഡോ. ഒ സി അബ്ദുല്‍കരീം ട്രോഫികള്‍ സമ്മാനിച്ചു. പി എ ആസാദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നസീര്‍ ചെറുവാടി, സി പി സൈഫുദ്ദീന്, നഫീസ ബാപ്പുട്ടി, ദില്‍ഷാദ്, പി സി അബ്ദുറഹിമാന്, പി സാദിഖലി പ്രസംഗിച്ചു.
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല ബ്രൊദര്‍ നാറ്റ് പരിസ്ഥിതി സൗഹൃദ ഷോപ്പിങ് ബാഗിന്റെ ലോഞ്ചിങ്

