14 Tuesday
July 2026
2026 July 14
1448 Mouharrem 28

സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

എം എസ് എം മലപ്പുറം ജില്ല സമിതിയുടെ സ്‌കൂള്‍ കിറ്റുകള്‍ ജില്ല ഭാരവാഹികള്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ സി വി മുരളീധരന് കൈമാറുന്നു.

നിലമ്പൂര്‍: പ്രളയ ബാധിത പ്രദേശങ്ങളില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ‘ബാക്ക് ടു സ്‌കൂള്‍’ കാമ്പയിനി ലൂടെ ശേഖരിച്ച സ്‌കൂള്‍ കിറ്റുകള്‍ ജില്ലാ പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ സി വി മുരളീധരന് കൈമാറി. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍, റഷീദ് അക്കര, തമീം എടവണ്ണ, ആദില്‍ മങ്കട, റോഷന്‍ പൂക്കോട്ടുംപാടം, റിസ്‌വാനുല്‍ഹഖ് പങ്കെടുത്തു.

Back to Top