14 Friday
June 2024
2024 June 14
1445 Dhoul-Hijja 7

സ്വവര്‍ഗരതി ഉദാര ലൈംഗികത ഒളിച്ചുകടത്തുന്നു-ഡോ. ജാബിര്‍ അമാനി

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏതെല്ലാം ലൈംഗികതകള്‍ അനുവദിക്കാം, അനുവദിച്ചുകൂടാ എന്നതല്ല മൗലികമായ വിഷയം. ലോകത്ത് സ്വവര്‍ഗരതി കുറ്റകൃത്യമായി പരിഗണിക്കാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേര്‍ക്കപ്പെടുമ്പോള്‍ ജനാധിപത്യം തകരുന്നു എന്നും അര്‍ഥമാക്കേണ്ടതില്ല. മറിച്ച്, ആഗോളീകരണ യുഗത്തില്‍ മുതലാളിത്വ- ലിബറല്‍ സംസ്‌ക്കാരത്തെ ഘട്ടംഘട്ടമായി അരക്കിട്ടുറപ്പിച്ച് ഉദാര ലൈംഗികതയെ ഒളിച്ചുകടത്താനുള്ള ‘സാമ്രാജ്യത്വ’ അജണ്ടകളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
പരിപാവനമായി പരിഗണിക്കുന്ന മൂല്യ- ധര്‍മ വ്യവസ്ഥകളെ തകര്‍ക്കുകയും ഫ്രീസെക്‌സിന്റെ മാര്‍ക്കറ്റ് ഭൂമികയായി ഇന്ത്യയെയും എഴുതി ച്ചേര്‍ക്കുകയും ചെയ്യുകയാണ്. മനുഷ്യരില്‍ നേര്‍ക്കുനേരെ നിലനില്ക്കുന്ന ‘ധാര്‍മിക പൈതൃക’ങ്ങ ളെയും പരിപാവനമായ കുടുംബവ്യവസ്ഥകളെയും നേര്‍ക്കുനേരെ പൊളിച്ചെഴുതാനാവില്ലെന്ന തിരിച്ചറിവ് കോര്‍പറേറ്റ് ശക്തികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മസ്തിഷ്‌ക്കപ്രക്ഷാളനം വഴി കാഴ്ചപ്പാടുകളെ സ്വാധീനിച്ചും വികസനം, മനുഷ്യാവകാശങ്ങള്‍, പൗരാവകാശങ്ങള്‍, മൂന്നാം ലിംഗക്കാരുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ കാണിച്ച് കപടമായ ബോധ്യങ്ങള്‍ സൃഷ്ടിച്ചും അസാന്‍മാര്‍ഗികതയുടെ വിളനിലമായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കാനുള്ള(?) ഗൂഢശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് തെളിവുകള്‍ മനസ്സിലാക്കിത്തരുന്നത്.
ഘഏആഠ സമൂഹത്തിന്റെ അവകാശസംരക്ഷണവും മുഖ്യധാരയിലേക്ക് അവരെ വളര്‍ത്തിയെടുക്കുകയുമാണ് സ്വവര്‍ഗരതി അനുവദനീയമാക്കുന്നവരുടെ ഒരു ന്യായം. യഥാര്‍ഥത്തില്‍ സ്വവര്‍ഗരതിയും ട്രാന്‍സ്‌ജെന്ററും തമ്മില്‍ പ്രത്യക്ഷബന്ധമൊന്നുമില്ല. കാരണം ഒരു അപരലിംഗക്കാരും സ്വവര്‍ഗരതിക്കാരായി ഭൂമിയില്‍ ജനിക്കുന്നില്ല. അവരുടെ ലൈംഗിക വ്യവസ്ഥകളിലോ ശാരീരിക ക്രമീകരണങ്ങളിലോ മനോവ്യവഹാരങ്ങളിലോ സ്വവര്‍ഗാനുരാഗവും രതിയും ഇല്ല. ലോകത്ത് ഏതെങ്കിലുമൊരു വൈകല്യമുള്ള മനുഷ്യന് ചില പരിമിതികളുണ്ട്. അവയവങ്ങളിലോ മനോനിലകളിലോ ഉള്ള ഈ വ്യത്യാസങ്ങള്‍ക്കനുസൃതമായാണ് അവരുടെ പ്രതികരണങ്ങള്‍ ഉണ്ടാവുന്നതും. ജൈവപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും.
ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ലൈംഗികമായ ഒരു ഡിസേബിലിറ്റിയുണ്ട് (Sex disability).
എന്നാല്‍ ഈ അപരത്വം സ്വവര്‍ഗരതിയിലേക്കുള്ള ഒരു ‘അനാട്ടമിക്കല്‍ സപ്പോര്‍ ട്ടും’ ജൈവപരമായോ ജനിതകമായോ അവര്‍ക്ക് നല്‍കുന്നില്ല. അതുകൊണ്ടുതന്നെ സ്വവര്‍ഗരതിയും മൂന്നാംലിഗക്കാരും തമ്മില്‍ പ്രത്യക്ഷബന്ധമോ ഒരു അവകാശസംരക്ഷണ-സ്വാതന്ത്ര്യവാദമോ പ്രസക്തമല്ല. മറിച്ച് പ്രശ്‌നപരിഹാരങ്ങള്‍ ആവശ്യമാണ്. അന്ധനും ബധിരനും അവരുടെ ഡിസേബിലിറ്റികള്‍ക്ക് മറ്റു പരിഹാരങ്ങള്‍ കാണുന്നപോലെയോ, ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നപോലെയോ മാത്രം.
ഒരാളുടെ സ്വവര്‍ഗാനുരാഗ ലൈംഗികാഭിനിവേശം (ട്രാന്‍സ്‌ജെന്റര്‍ ഉള്‍പ്പെടെയുള്ള) എതിര്‍വര്‍ഗാനുരാഗത്തിലേക്കും ലൈംഗികതയിലേക്കും മാറ്റിയെടുക്കാന്‍ സാധ്യമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്(1). സ്വവര്‍ഗരതി ഒരു ദുശ്ശീലവും മനോവ്യതിയാനവുമാണെന്നും അതിന്റെ നീരാളിപ്പിടുത്തത്തില്‍ അഡിക്റ്റായവരെ മാറ്റിയെടുക്കേണ്ടത് ബാധ്യതയാണെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ex-gay organization കള്‍വരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്(2). സ്വവര്‍ഗരതിക്ക് മൂന്നാം ലിംഗക്കാരുടെ ജൈവാവകാശവുമായി ബന്ധമില്ലെന്നും, കേവലം മനോവ്യതിയാനമായ ഈ ലൈംഗികഭാവത്തെ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങളിലൂടെ മാറ്റിയെടുക്കുനാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് എന്നിരിക്കെ ഇതിന് ‘മനുഷ്യാവകാശമുഖം’ നല്‍കുന്നത് ചില സാമ്രാജ്യത്വ താല്പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യം വെച്ചാണ്.
LGBTപരിഗണനയില്‍, L=ലെസ്ബിയന്‍ G=ഗേ T= ട്രാന്‍സ്‌ജെന്റര്‍ എന്നാല്‍ ആ എന്നത് ബൈസെക്ക്ഷ്വല്‍ ആണ്. ഒരേസമയം സ്വവര്‍ഗത്തോടും എതിര്‍ലിംഗത്തോടുമുള്ള ലൈംഗികാഭിനിവേശം ഉള്ളവര്‍ ഈ വിഭാഗത്തിന് കൂടി സ്വവര്‍ഗരതിക്കുള്ള ‘അവകാശസ്വാതന്ത്രം സംരക്ഷിക്കുന്നത്തിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നതോടെ സ്വതന്ത്ര ലൈംഗികതയുടെ വിപണി സജീവമായി. ആര്‍ക്കും എങ്ങിനെയും ലൈംഗികജീവിതം നയിക്കാനുള്ള പരിരക്ഷ(?) ട്രാന്‍സ്‌ജെന്റര്‍ സമൂഹങ്ങളുടെ അവകാശപോരാട്ടമെന്ന പേരില്‍ ബൈസെക്ഷ്വല്‍കാര്‍ ക്കുകൂടി നിര്‍ലജ്ജം നിര്‍വഹിക്കപ്പെടുന്നു. ഇത്തരമൊരു ഉദാരലൈംഗിക കാഴ്ചപ്പാടുതന്നെയാണ് സാമ്രാജ്യത്വ പാശ്ചാത്യമേഖല താല്പര്യപ്പെടുന്നതും മൂന്നാം ലോകരാജ്യങ്ങളില്‍ വ്യാപകമാക്കണമെന്ന് ആഗ്രഹിക്കുന്നതും.
സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതോടെ പ്രസ്തുത മനോവ്യതിയാനങ്ങളിലേക്ക് മനസ്സ് മാറ്റപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ലൈംഗിക അരാജകത്വത്തിന്റെ വിലക്കുകള്‍ എടുത്തുകളയുന്നതോടെ സമൂഹത്തില്‍ ധാര്‍മിക ജീവിതം നയിക്കുന്നവരുടെ അവകാശവും സുരക്ഷയും കൂടി ചോദ്യം ചെയ്യപ്പെടുന്നു. തിന്മകളില്‍ അഭിരമിക്കുന്നവരെ വീണ്ടെടുക്കാന്‍ നിയമയുദ്ധങ്ങള്‍ക്ക് സാധ്യമാവാതെ വരുന്നു.ശീതീകരിച്ചതും അല്ലാത്തതുമായ ‘വെടിപ്പുള്ള വേശ്യാലയങ്ങളും’ സ്വവര്‍ഗ അനുരാഗക്കൂട്ടങ്ങളുടെ നിയമാനുസൃത(?) വ്യവഹാരങ്ങളും നല്ലവരായി വഴിനടക്കുന്നവരുടെ സ്വാതന്ത്ര്യത്തെപ്പോലും ഒരര്‍ഥത്തില്‍ ചോദ്യം ചെയ്യുന്നു. വര്‍ത്തമാനകാല ലോകത്ത് ഏറ്റവുമധികം ഭീഷണിയാവുന്ന ‘ബാലലൈംഗികത’യ്ക്ക് പച്ചക്കൊടി കാണിക്കാനുള്ള പരിസരംകൂടി സൃഷ്ടിക്കപ്പെടുന്നു. ഉഭയകക്ഷി സമ്മതത്തോടെ എല്ലാ മനുഷ്യവര്‍ഗങ്ങളോടും ശരീരസമ്പര്‍ക്കത്തിലേര്‍പ്പെടുന്ന വിശാലമായ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം(?) സ്വപ്‌നംകാണുന്നവര്‍, ചരിത്രത്തിലെ ഒരു സുവര്‍ണാധ്യായമായി 377-ാം വകുപ്പിലെ നിയമലഘൂകരണം ആഘോഷിച്ചത് അതുകൊണ്ട് തന്നെയല്ലേ?
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ നാമമാത്രമായ നിയമനടപടിക്രമങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതിനേക്കാള്‍ ‘ലൈംഗിക റാക്കറ്റുകള്‍’ക്ക് നേതൃത്വവും കൂട്ടിക്കൊടുപ്പുമാണ് നിയമനടപടികളുടെ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യേക വെബ്‌സൈറ്റുകളിലേക്ക് സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുക, കൗമാരസ്വവര്‍ഗരതിക്കായി റാക്കറ്റ് പ്രവര്‍ത്തനം നടത്തുക, അശ്ലീല പുസ്തകങ്ങള്‍ സൂക്ഷിക്കുക(3), എന്നിവയായിരുന്നു കുറ്റപത്രത്തില്‍ കാണപ്പെട്ട ചില പരാമര്‍ശങ്ങള്‍ സ്വവര്‍ഗരതിയായിരുന്നില്ല. അറസ്റ്റിന് വിധേയരായവരോ, എയിഡ്‌സിനെതിരെയുള്ള ബോധവത്ക്കരണ സംഘടനയില്‍ അംഗങ്ങളും! ബോംബെ ഹൈക്കോടതിയില്‍ നിന്ന് നേരത്തെതന്നെ അനുവദിച്ച സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഉത്തരവിനുവേണ്ടി നിയമനടപടികളുമായി രംഗത്തുണ്ടായിരുന്ന നാസ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രധാന അംഗങ്ങളും  ‘കുറ്റവാളികളുടെ’ കൂട്ടത്തിലുണ്ടായിരുന്നു. മൂന്നാംലിംഗ വര്‍ഗങ്ങളുടെ ‘അവകാശസംരക്ഷണ’ത്തേക്കാള്‍ സാംസ്‌കാരിക-ധാര്‍മിക ച്യുതികള്‍ക്ക് കുടപിടിക്കാനുള്ള പോരാട്ടമാണ് എയ്ഡ്‌സ് വിരുദ്ധ സമരങ്ങളിലും എച്ച് ഐ വി ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മറവിലും നടക്കുന്നത് എന്നതാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്.
എയ്ഡ്‌സ് ബാധിതരുടെ പുനരധിവാസം, എയ്ഡ്‌സ് രോഗത്തിനെതിരിലുള്ള ബോധവത്ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നാസ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള ഒരു സംഘടനയുടെയും (എന്‍ ജി ഒ) പ്രവര്‍ത്തനങ്ങള്‍ക്ക് 377ാം വകുപ്പ് തടസ്സം നില്‍ക്കുന്നില്ല എന്നതാണ് സത്യം. സ്വവര്‍ഗരതി എയ്ഡ്‌സിന്റെ വ്യാപനത്തിന് കാരണമാണെന്നിരിക്കെ സ്വവര്‍ഗരതി അനുവദനീയമാകുന്നതോടെ ഇത്തരം സംഘടനകള്‍വഴി വലയ സാമൂഹ്യ ദുരന്തങ്ങളാണ് ഉണ്ടാവുക(4). സംഘടനയുടെ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തനതലത്തില്‍ കൊണ്ടുവരുമ്പോഴുള്ള മാന്യമായ വിവിധ പദ്ധതി പ്രവര്‍ത്തനഭാഗമായിട്ടായിരുന്നില്ലല്ലേ ഇത്തരം എന്‍ ജി ഒകളിലെ പ്രധാന പ്രവര്‍ത്തകര്‍ നിയമനടപടികള്‍ക്ക് വിധേയമായിട്ടുള്ളത് എന്നതും കൂട്ടിവായിക്കുമ്പോള്‍, രാജ്യത്ത് ഇത്തരം സംഘനടകള്‍ക്ക് മൂന്നാംലിംഗക്കാരുടെ അവകാശസംരക്ഷണം അജണ്ടയാക്കുന്നതിന്റെ താല്പര്യം എന്തെന്ന് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്.
നാസ് ഫൗണ്ടേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നൂറിലധികം സമാനസ്വഭാവമുള്ള സംഘടനകള്‍ ഇന്ത്യയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ തൊണ്ണൂറ് ശതമാനം എന്‍ജിഒകള്‍ക്കും വിദേശസഹായം ലഭ്യമാണ്. പ്രവര്‍ത്തനശാക്തീകരണത്തേക്കാള്‍ സാംസ്‌കാരിക അധീശ്വതമാണ് മിക്ക ഫണ്ടുകളിലൂടെയും ഒളിച്ചുകടത്തുന്നത്. ഈ ഹിഡന്‍ അജണ്ടകള്‍ ലോകം തിരിച്ചറിയുന്നുമുണ്ട്(5). വിദേശ സഹായം ലഭ്യമാവുന്ന നൂറിലധികം ‘എയിഡ്‌സ് വിരുദ്ധ പ്രവര്‍ത്തനം’ നടത്തുന്ന സംഘടനകള്‍ ഇന്ത്യയിലുണ്ട്(6). മികച്ച ഹോളിവുഡ് താരങ്ങള്‍വരെ അംബാസഡര്‍മാരും സ്‌പോണ്‍സര്‍മാരുമായ എന്‍ ജി ഒകള്‍. ലോകത്തുള്ള വിവിധ വികസ്വര രാജ്യങ്ങളില്‍ തന്ത്രപരമായ മുന്നേറ്റത്തിലൂടെയുള്ള സാംസ്‌കാരിക അധിവേശം വഴി ഇത്തരം ചരിത്രവിധി(?)കള്‍ പ്രഖ്യാപിക്കുമ്പോള്‍ അവയെ ആദ്യം സ്വാഗതം ചെയ്യാനും ഈ ഫണ്ടിംഗ് ഏജന്‍സികളും രാജ്യങ്ങളുമാണ് മുന്നില്‍ ഉണ്ടാവുന്നത്. മുന്‍പ് ഡല്‍ഹി ഹൈക്കോടതിയുടെ സ്വവര്‍ഗരതി കുറ്റമല്ലെന്ന വിധിയെ സ്വാഗതം ചെയ്യുന്നതിന് UN AIDS ഉം ഹ്യൂമന്‍ റൈറ്റ് വാച്ച് എന്നീ സംഘടനകളെപ്പോലെതന്നെ ഫ്രാന്‍സ്, ഡച്ച്, നെതര്‍ലാന്റ് ഇസ്രാഈല്‍ തുടങ്ങിയ രാജ്യങ്ങളും മുന്‍പന്തിയിലുണ്ടായിരുന്നു.
സ്വവര്‍ഗരതി ആദ്യമായി നിയമവിധേയമാക്കിയ രാജ്യമായ നെതര്‍ലാന്റില്‍നിന്ന് ധാര്‍മിക കുടുംബവ്യവസ്ഥയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് – അതിന്റെ ഭാഗമായി ഇസ്‌ലാമിക സ്ത്രീവാദം (Islamic feminism))  എന്നപേരില്‍ രാജ്യം പാശ്ചാത്യ സഹായത്തോടെ ഇറക്കുമതി ചെയ്യുന്നത് സാമ്രാജ്യത്വ തന്ത്രങ്ങളാണ്. ഇസ്‌ലാം വിഭാവന ചെയ്യുന്ന കുടുംബ-വൈവാഹിക വ്യവസ്ഥകളെയും സ്ത്രീ സുരക്ഷാ സംവിധാനങ്ങളെയും തകര്‍ത്ത് പാശ്ചാത്യ സംസ്‌കാരം ഘട്ടം ഘട്ടമായി സ്ഥാപിച്ചുകൊണ്ടുവരാന്‍ ആസൂത്രിതമായ പദ്ധതികള്‍ ഇവര്‍ക്കുണ്ട്. ഇത്തരം തന്ത്രങ്ങളിലൂടെ ക്രിയാത്മകവും ഊഷ്മളവുമായ ഒരു ജീവിത പരിസരം ഒരുക്കുകയല്ല മറിച്ച് ധാര്‍മിക ജീവിതം നയിക്കുന്നവരില്‍ ‘അസ്ഥിരത’ പടര്‍ത്തുക എന്ന ലക്ഷ്യമാണ് നിര്‍വഹിക്കുന്നത്. തദ്ഫലമായി അറേബ്യന്‍ ജനതയില്‍പോലും സ്വവര്‍ഗാനുരാഗികള്‍  വര്‍ധിച്ചിട്ടുണ്ടെന്ന അവകാശവാദംവരെ ഇഴര്‍ പുറത്തുവിടുന്നു(7).
ധാര്‍മിക കുടുംബവ്യവസ്ഥക്കെതിരായി നെതര്‍ലാന്റ് ആസ്ഥാനമായ International Institute for the study of Islam in the Modern world എന്ന സ്ഥാപനം ‘”Right at home” എന്ന ഒരു പദ്ധതി 2001ല്‍ ആരംഭിച്ചിട്ടുണ്ട്. ‘സ്ത്രീകളുടെ വ്യക്തിപരമായ അധികാരം തിരിച്ചുപിടിക്കുക’യെന്ന മഹത്വമേറിയ ‘സിദ്ധാന്തങ്ങള്‍'(?) ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു എന്നാണ് വരുത്തിത്തീര്‍ക്കുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ഭാഗമായി നിര്‍വഹിച്ച ഹിഡന്‍ അജണ്ടകള്‍ നാം കാണാതെ പോവരുത്.
സമവായത്തിലൂടെ പരസ്ത്രീ പുരുഷ ലൈംഗിക ബന്ധം ഇസ്‌ലാമിക മായി സാധൂകരണം, പുരുഷന്‍ നിര്‍വഹിക്കുന്ന എല്ലാ മതകാര്യവും സ്ത്രീക്കും നിര്‍വഹിക്കാം(ഖുതുബ ഉള്‍പ്പെടെ), സ്ത്രീ ശരീര പ്രദര്‍ശനത്തിന് മതത്തിന്റെ വിലക്ക് സൃഷ്ടിക്കുന്നത് പൗരോഹിത്യമാണ് തുടങ്ങിയ ആശയങ്ങള്‍ക്ക് ശക്തിപകരുകയാണ് ഐ എസ് ഐ എം പദ്ധതിരേഖ. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട ഇസ്‌ലാമിക ഫെമിനിസ്റ്റ്(?) വക്താക്കളില്‍ ലൈംഗിക അരാജകത്വവാദികള്‍പോലും ഉണ്ട്(8). ഡച്ച് സര്‍ക്കാറിന്റെ ‘റൈറ്റ് അറ്റ് ഹോം’ പദ്ധതിക്ക് പാശ്ചാത്യ ഏജന്‍സികള്‍ വലിയതുക വിദേശസഹായം നല്‍കുന്നു. കേരളത്തില്‍പോലും പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നവിധം വ്യാപകമായ ശൃംഖലകള്‍ (Networks)ഈ സംഘടനയുടെ ‘പ്രൊജകട് ഓറിയന്റഡ് പ്രോപഗണ്ടാ’യുദ്ധങ്ങളില്‍ പലതും മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രത്യക്ഷത്തില്‍ കാണുന്ന പല നടപടികളുമാണ് ഉള്ളത്. അവയുടെ പിന്നിലും ആയിരം നാവുള്ള മൗനങ്ങള്‍ കാണാതെ പോകരുത്. സാമ്രാജ്യത്വ ശക്തികള്‍ ലൈംഗിക സമൂഹങ്ങളുടെ കോളനിവത്ക്കരണ തന്ത്രങ്ങളാണ് ആധുനിക കാലത്ത് നടത്തുന്നത് എന്നുവേണം ഈ യാഥാര്‍ഥ്യങ്ങള്‍ മുന്‍നിര്‍ത്തി നാം മനസ്സിലാക്കാന്‍.
2008 ഡിസംബര്‍ 18ന് വന്നUN Declaration on sexual orient Nation and Gender Identity പ്രഖ്യാപനവും തന്ത്രപരമായ ഒളിയജണ്ടാ നീക്കത്തിന്റെ ഭാഗമാണ് എന്ന് സംശയിക്കാവുന്നവിധമാണ് തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടായത്. നെതര്‍ലാന്റും ഫ്രാന്‍സുമാണ് ഈ പ്രഖ്യാപനത്തിന്റെ ചരടുവലിച്ചത്. ഇത്തരം നിയമങ്ങള്‍ വഴി പ്രകൃതിവിരുദ്ധ ലൈംഗികബന്ധവും ശിശുകാമവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയില്‍തന്നെ ശബ്ദമുയർന്നിട്ടുണ്ട്.. സ്വവര്‍ഗരതിക്കെതിരില്‍ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാന ഏഷ്യന്‍ രാഷ്ട്രം ഇസ്‌റാഈല്‍ ആണെന്നത് ഗൗരവമര്‍ഹിക്കുന്നു. ടെല്‍അവീവില്‍നിന്ന് സ്വതന്ത്രലൈംഗികതയുടെ മഹാപ്രളയം സര്‍വരാജ്യങ്ങളിലേക്കും കുതിച്ചൊഴുകാവുന്ന തരത്തില്‍ ഔദ്യോഗിക തലങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് തരപ്പെടുത്തുകയാണ് വര്‍ത്തമാനകാലത്തെ പല അന്താരാഷ്ട്ര കൂട്ടുകെട്ടുകളിലും നാം കാണുന്നത്. 1980കള്‍ മുതല്‍ പാശ്ചാത്യ ലോകത്ത് സജീവമായ എയിഡ്‌സ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും എച്ച് ഐ വി, എയ്ഡ്‌സ് ബാധിതരുടെ പുനരധിവാസ സംരംഭങ്ങളിലും മുന്നില്‍ നില്ക്കുന്ന എന്‍ ജി ഒകളുടെ നേതൃത്വത്തിലുള്ളവര്‍ പലരും ‘ഗേ-ലെസ്ബിയന്‍ മുവ്‌മെന്റു’കളിലെ സജീവ അംഗങ്ങള്‍ കൂടിയാണ്.
ഇത്തരം ഒളിയജണ്ടകള്‍ തിരിച്ചറിയുമ്പോള്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത കാണിക്കാതിരിക്കുന്നത് വലിയ ദുരന്തങ്ങള്‍ പുതുതലമുറയിലും ഭാവി സമൂഹത്തിലും വരുത്തിവെക്കും. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പഠനങ്ങളും സുവ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. പ്രകടവും പ്രത്യക്ഷവുമായി അരങ്ങില്‍ കളിക്കുന്നതല്ല അണിയറയില്‍ ഒരുക്കിതയ്യാറാക്കിയത് എന്ന് സമൂഹത്തിന് ബോധ്യം ഉണ്ടാവേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. നട്ടെല്ലുള്ള വിചാര വിപ്ലവങ്ങളാണ് നന്മയുടെ സംസ്ഥാപനത്തിലും തിന്മയുടെ വിപാടനത്തിലും കൈമുതലായി വേണ്ടത്. ശക്തമായ ബോധവത്ക്കരണവും ഒളിയജണ്ടകളെക്കുറിച്ച അന്വേഷണവും അനിവാര്യമാണ്.
സ്വവര്‍ഗരതി വ്യാപകമായിരുന്ന സദോം നിവാസികളില്‍ നിന്ന് പ്രവാചകന്‍ ലൂത്വ്(അ)ന് നേരിട്ട ഒരു സംഭവം വിശദീകരിക്കവേ ഖുര്‍ആന്‍ ചോദിച്ചപോലെ,(വി.ഖു 11:78) വിവേകമുള്ള ഒരു പുരുഷനെങ്കിലും ധാര്‍മിക പ്രതിരോധത്തിന് പടച്ചട്ടയണിഞ്ഞില്ലെങ്കില്‍ രാജ്യം അധാര്‍മികതയുടെ പറുദീസയാവാന്‍ അധികകാലം വേണ്ടിവരില്ല. (തുടരും)
കുറിപ്പുകള്‍
1. സ്വവര്‍ഗരതി; അവകാശമോ വൈകൃതമോ – എം എം അക്ബര്‍/ദഅ്‌വ ബുക്‌സ്/98,99 98,99 www.ncbi.
htm.nih.gov
2. www.nazindia.org
3. www.hrw.org
4. www.nazindia.org
5.  ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ‘സര്‍വോദയ’ എന്ന ബുദ്ധമത സംഘടനയെവരെ സാംസ്‌കാരിക അധിനിവേശത്തിന് ഉപയോഗിച്ചിട്ടുണ്ട്. (കയശറ  29)
6.  Ibid – 30
7. www.theatlantic.com
8.  അതിരടയാളങ്ങള്‍, ജമീല്‍ അഹമ്മദ്/ഐപിഎച്ച്/പേജ് 80,81
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x