സെന്‍സസില്‍ പൗരത്വ ചോദ്യം വേണോ വേണ്ടയോ നട്ടം തിരിഞ്ഞ് യു എസ് അധികൃതര്‍
ന്യൂയോര്‍ക്: യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭരണനിര്‍വഹണ വിഭാഗവും രണ്ടു വഴിക്ക് നീങ്ങുന്നത് ഇതാദ്യമല്ല. ഒരേ വിഷയത്തില്‍ സര്‍ക്കാര്‍ വകുപ്പും പ്രസിഡന്റും രണ്ടു നിലപാടെടുക്കുന്നതോടെ നട്ടംതിരിയുന്നത് ഉദ്യോഗസ്ഥരാണ്. ഏറ്റവും ഒടുവിലത്തെ സംഭവം 2020ല്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിലെ പൗരത്വ ചോദ്യവുമായി ബന്ധപ്പെട്ടാണ്.
കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ജനസംഖ്യ കണക്കെടുപ്പില്‍ വ്യക്തികളുടെ പൗരത്വം സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തണമെന്ന് ട്രംപ് നിര്‍ദേശിച്ചത്. എന്നാല്‍, പൗരത്വ ചോദ്യം ജനസംഖ്യ കണക്കെടുപ്പില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കഴിഞ്ഞയാഴ്ച യു എസ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് പൗരത്വ ചോദ്യമുള്‍പ്പെടുത്താതെയാണ് ചോദ്യാവലി അച്ചടിക്കുന്നതെന്ന് കഴിഞ്ഞ ദിവസം യു എസ് വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
എന്നാല്‍, വാണിജ്യ വകുപ്പിന്റെ വാര്‍ത്ത വ്യാജമാണെന്നാണ് ബുധനാഴ്ച ട്രംപ് ട്വീറ്റ് ചെയ്തത്. ഇതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം വേണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക് സ്‌റ്റേറ്റ് അറ്റോണി ജനറല്‍ ലറ്റീഷ്യ ജയിംസ് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ജെസ്സി ഫുര്‍മാന്‍ മുമ്പാകെ എത്തിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഇതേ വിഷയത്തില്‍ തന്റെ കോടതിയില്‍ ഹാജരായ നീതി വകുപ്പ് അഭിഭാഷകരോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഫുര്‍മാന്‍. കണക്കെടുപ്പില്‍ പൗരത്വ ചോദ്യം ഉള്‍പ്പെടുത്താനുള്ള തീരുമാനം അനുചിതമാണെന്ന് കഴിഞ്ഞ വര്‍ഷം ഫുര്‍മാന് പുറമെ കാലിഫോര്‍ണിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലെ രണ്ട് ജഡ്ജിമാരും വിധിച്ചിരുന്നു