15 Wednesday
July 2026
2026 July 15
1448 Mouharrem 29

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍

റിയാദ്: ‘നേരിന്റെ ശബ്ദം നന്മയുടെ സംഘം’ സന്ദേശവുമായി നടക്കുന്ന സഊദി ഇസ്‌ലാഹി സെന്‍രര്‍ ദേശീയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. ബത്ഹ, അസീസിയ, ന്യൂസനയ്യ, റൗദ മലാസ് ശാഖ കമ്മിറ്റികള്‍ നേരത്തെ നിലവില്‍ വന്നിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ചളവറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷഫീഖ് കൂടാളി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്‌റഫ് മരുത, സഹല്‍ ഹാദി, ശംസുദ്ദീന്‍ ശ്രീകണ്ഠാപുരം, അസീസ് മാവൂര്‍, വീരാന്‍കുട്ടി, ഇബ്‌റാഹിം ഖലീലുല്ല, ഫഹദ് ഷിയാസ്, സലാം തൊടികപുലം, ഇഖ്ബാല്‍ കല്‍പ്പത്തിങ്കല്‍, സാജിദ് ഒതായി, ഹബീബ് പുത്തലത്ത് പ്രസംഗിച്ചു.
2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ഹമീദ് മടവൂര്‍ (ഉപദേശക സമിതി ചെയര്‍മാന്‍), സിറാജ് തയ്യില്‍ (പ്രസിഡന്റ്), ഷാജഹാന്‍ ചളവറ (ജന.സെക്രട്ടറി), ഷഫീഖ് കൂടാളി (ട്രഷറര്‍), സി പി അഷ്‌റഫ്, അബ്ദുസ്സമദ് പുളിക്കല്‍ (വൈ.പ്രസി), സാജിദ് ഒതായി, സലീം പൂവന്‍ കാവില്‍ (ജോ.സെക്ര) എന്നിവരാണ് ഭാരവാഹികള്‍. 31 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുസ്സമദ് പുളിക്കല്‍, ഇംതിയാസ് മാഹി, സലീം പൂവന്‍കാവില്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. `

Back to Top